5000mah ബാറ്ററിയിൽ 6799 രൂപയ്ക്ക് എത്തിയ റെഡ്മി 9എയുടെ ആദ്യ സെയിൽ ഇന്ന്
ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 9എ ഫോണുകൾ പുറത്തിറക്കി
സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്നതാണ്
ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഷവോമിയുടെ റെഡ്മി 9എ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 6799 രൂപ മുതലാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഒരു എൻട്രി ലെവൽ സ്മാർട്ട് ഫോൺ കൂടിയാണിത് .മറ്റു സവിശേഷതകൾ നോക്കാം .
Surveyഷവോമിയുടെ റെഡ്മി 9എ -സവിശേഷതകൾ നോക്കാം
ഈ സ്മാർട്ട് ഫോണുകൾ 6.53 -IPS HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3 ജിബിയുടെ റാം ,32 ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുവാനാണ് സാധ്യത .
കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 6799 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 7499 രൂപയും ആണ് വിലവരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
