ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ റെഡ്മി 5A ,വില 4999 മുതൽ
ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം
Survey4999 രൂപമുതൽ റെഡ്‌മിയുടെ 5എ നാളെ മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഇത് സെയിൽ ആരംഭിക്കുന്നത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720പിക്സൽ റെസലൂഷൻ ഇതിനുണ്ട് .
Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത് കൂടാതെ Android 7.1.2 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .4G സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .
ഈ വർഷം തന്നെ പുറത്തിറങ്ങിയ റെഡ്മി 4എ യുടെ പിൻഗാമിയാണിത് .എന്നാൽ റെഡ്മി 4aയും റെഡ്മി 5aയും തമ്മിൽ വലിയ വെത്യാസം ഒന്നും തന്നെ ഇല്ല എന്ന് പറയാം .256ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
