6999 രൂപമുതൽ ഷവോമിയുടെ 4G LTE റെഡ്മി 4 എത്തി

HIGHLIGHTS

6999 ,8999 ,10999 രൂപമുതൽ റെഡ്മി 4

6999 രൂപമുതൽ ഷവോമിയുടെ 4G LTE റെഡ്മി 4 എത്തി

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് ലഭിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്ത്യൻ വിപണിയിൽ വൻ വിജയം ആയിരുന്നു .ഇപ്പോൾ ഇതാ അതിനു തൊട്ടു പിന്നാലെ ഷവോമി റെഡ്മി 4 പുറത്തിറക്കുന്നു .കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 6999 രൂപമുതൽ ആണ് .

Digit.in Survey
✅ Thank you for completing the survey!

5 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .720 പിക്സൽ റെസലൂഷൻ ആണിത് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്ഡ്രാഗൺ 435 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് 4100mAh ആണ് .3 തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് മോഡലിന്റെ വില 6999 രൂപയും ,3 ജിബി റാം ,32 ജിബി സ്റ്റോറേജിന്റെ വില 8999 രൂപയും ,4 ജിബി റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിന്റെ വില 10999 രൂപയും ആണ് .

Experienced Social Media And Content Marketing Specialist View Full Profile