തകർപ്പൻ ഫീച്ചറുകളിൽ റിയൽമി X7 5ജി ഫോണുകൾ പുറത്തിറക്കി ;വില വെറും ?

HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു

Realme X7, Realme X7 Pro എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത്

തകർപ്പൻ ഫീച്ചറുകളിൽ റിയൽമി X7 5ജി ഫോണുകൾ പുറത്തിറക്കി ;വില വെറും ?

റിയൽമിയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme X7, Realme X7 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .Realme X7 എന്ന സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 6 ജിബിയുടെ വേരിയന്റുകൾക്ക്  CNY 1,799 (അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 25000 രൂപയ്ക്ക് അടുത്ത് വരും ).ക്വാഡ് ക്യാമറകളിലാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും ഇപ്പോൾ എത്തിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Realme X7-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ full-HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 800U ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7എന്ന സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ portrait സെൻസറുകൾ + 2  മാക്രോ  സെൻസറുകൾ എന്നിങ്ങനെയാണുള്ളത് .

അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ രണ്ടു സിമ്മിലും 5 ജി സപ്പോർട്ട് ലഭിക്കുന്നുണ്ട് എന്നാണ് .ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,300mAh ന്റെ (65W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  6 ജിബിയുടെ വേരിയന്റുകൾക്ക്  CNY 1,799 (അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 20000 രൂപയ്ക്ക് അടുത്ത് വരും ).

Realme X7 Pro -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55  ഇഞ്ചിന്റെ full-HD+ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  120Hz റേറ്റ്  കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 1000+ SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ portrait സെൻസറുകൾ + 2  മാക്രോ  സെൻസറുകൾ എന്നിങ്ങനെയാണുള്ളത് .

ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,500mAh ന്റെ (65W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 6GB + 128GB വേരിയന്റുകൾക്ക് CNY 2,199 രൂപയാണ് വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 23,546 രൂപയ്ക്ക് അടുത്തുവരും .

Experienced Social Media And Content Marketing Specialist View Full Profile