ഗെയിമിങ് പ്രേമികൾക്കായി കലക്കൻ Realme 5G ഫോൺ; 8000mAh ബാറ്ററിയുമായി വിൽപ്പനയ്ക്ക്
ഗെയിമിങ് പ്രേമികൾക്കായി realme P4s 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 144Hz റിഫ്രഷ് റേറ്റും 8000mAh Titan ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. ഫോട്ടോഗ്രാഫിക്കായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് റിയൽമി ഫോണിനുണ്ട്. ഇന്ത്യയിൽ 34999 രൂപ മുതലാണ് റിയൽമി പി4എസ്സിന്റെ വില ആരംഭിക്കുന്നത്. റിയൽമിയുടെ സ്വന്തം ഹൈപ്പർവിഷൻ പ്ലസ് AI ചിപ്പും ഫോണിനുണ്ട്. 3000 രൂപയുടെ ബാങ്ക് ഇളവ് സ്മാർട്ട് ഫോണിന് ഇന്നത്തെ വിൽപ്പനയിൽ അനുവദിച്ചിട്ടുണ്ട്. റിയൽമി പി4എസ്സിന്റെ സവിശേഷതകളും വിലയും അറിയാം.
Surveyrealme P4s 5G India Price
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഓൺലൈൻ സൈറ്റിലൂടെയും റിയൽമി പി4എസ് 5ജി വിൽപ്പന നടക്കും. ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ.
- 8GB + 128GB: Rs 34,999
- 8GB + 256GB: Rs 37,999
- 12GB + 256GB: Rs 41,999
Also Read: Sony Dolby Audio Soundbar ആമസോണിൽ വൻ ഓഫർ; 9000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം
3000 രൂപ വരെ ബാങ്ക് ഇളവും 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്.

- 8GB + 128GB: Rs 31,999
- 8GB + 256GB: Rs 34,999
- 12GB + 256GB: Rs 38,999
റിയൽമി പി4എസ് 5ജി പ്രത്യേകതകൾ
- ഡിസ്പ്ലേ: 6.78 ഇഞ്ച് 1.5K റെസല്യൂഷനിൽ സാംസങ് M14 AMOLED ഡിസ്‌പ്ലേ ഇതിനുണ്ട്. 144Hz വരെ റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടും 6,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66, IP68, IP69 റേറ്റിംഗുണ്ട്.
- ബാറ്ററി: 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 8000mAh ബാറ്ററി ഇതിനുണ്ട്. ഗെയിമിംഗിനായി Hyper Vision+ AI ചിപ് നൽകിയിരിക്കുന്നു.
- ക്യാമറ: റിയൽമി P4s 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. 50 മെഗാപിക്സൽ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 16 മെഗാപിക്സൽ ക്യാമറയുണ്ട്.
- പ്രൊസസർ: റിയൽമി ഹാൻഡ്സെറ്റിൽ മീഡിയാടെക് ഡൈമൻസിറ്റി 7400 അൾട്രായാണ് കൊടുത്തിരിക്കുന്നത്.
- കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.4 ഓപ്ഷനുകളുള്ള ഫോണാണിത്. യുഎസ്ബി Type-C പോർട്ട് ചാർജിങ് സപ്പോർട്ട് റിയൽമി പി4എസ് 5ജിയ്ക്കുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
