realme P4 Power 5G
മിഡ് റേഞ്ചിലേക്ക് റിയൽമി അവതരിപ്പിച്ചിരിക്കുന്നത് realme P4 Power 5G ഫോണാണ്. അതും ഇതുവരെ കണ്ടിട്ടില്ലാത്ത പവർഫുൾ ബാറ്ററിയും മികച്ച ഡിസ്പ്ലേയുമുള്ള ഒരു സ്മാർട്ട് ഫോൺ. ട്രാൻസ്‌സിൽവർ, ട്രാൻസ്ഓറഞ്ച്, ട്രാൻസ്ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. റിയൽമി പി4 പവറിന്റെ കരുത്തൻ ബാറ്ററി, ഡിസ്പ്ലേ, ക്യാമറ, പ്രോസസർ ഫീച്ചറുകളെ കുറിച്ച് അറിയാം. ഇന്ത്യയിൽ എത്ര വിലയാകുമെന്നും, ഇപ്പോൾ അനുവദിച്ചിട്ടുള്ള ഓഫറും ഞങ്ങൾ വിശദമാക്കാം.
റിയൽമി പി4 പവറിൽ 10,001 എംഎഎച്ച് ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. അതും സിലിക്കൺ കാർബൺ ടൈറ്റൻ സെല്ലാണിത്. ഇത് ഒറ്റ ചാർജിൽ 1.5 ദിവസം വരെ നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 80W ഫാസ്റ്റ് ചാർജിംഗ്, ബൈപാസ് ചാർജിംഗ്, 27W റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണിത്.
ഒറ്റ ചാർജിൽ 32 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക്, ഏകദേശം 933 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈമും ഇതിൽ ഉറപ്പിക്കാം. കൂടുതൽ സമയമെടുത്തുള്ള ഗെയിമിങ്ങിനും, മ്യൂസിക് പ്ലേബാക്കിനും അനുയോജ്യമായ ഡിവൈസാണിതെന്ന് റിയൽമി അവകാശപ്പെടുന്നു. കൂടാതെ ഒരു പവർ ബാങ്ക് പോലെ പ്രവർത്തിക്കാനാകുന്ന ഫോണാണിത്.
ഒരു ഫോൺ വാങ്ങുമ്പോൾ പലരും നോക്കുന്നത് അതിന്റെ ഫോട്ടോഗ്രാഫി ഫീച്ചറുകളിലായിരിക്കും. റിയൽമി പി4 പവർ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്.
ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന പ്രൈമറി സെൻസർ കൊടുത്തിരിക്കുന്നു. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 സെൻസറാണിത്. രണ്ടാമത്തേത്ത് 8 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് സെൻസറാണ്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയുണ്ട്. പിൻവശത്തെയും, മുൻ വശത്തെയും ക്യാമറകൾ 4K റെസല്യൂഷനിൽ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. ഈ ക്യാമറകളിൽ AI ഫീച്ചറുകളുടെ പിന്തുണയുമുണ്ട്. എഐ എഡിറ്റ് ജെനി 2.0, AI ഇൻസ്റ്റന്റ് ക്ലിപ്പ്, AI പെർഫെക്റ്റ് ഷോട്ട്, AI ലൈറ്റ്മീ, AI സ്റ്റൈൽമീ തുടങ്ങിയവ ഇതിലുണ്ട്.
6.8 ഇഞ്ച് 1.5K AMOLED ഹൈപ്പർഗ്ലോ 4D കർവ്+ ഡിസ്‌പ്ലേയാണ് റിയൽമി നൽകിയിരിക്കുന്നത്. സുഗമമായ സ്ക്രോളിംഗ് അനുഭവവും ഗെയിമിംഗും ഇതിൽ ഉറപ്പിക്കാം. ഇതിനായി റിയൽമി പി4 പവറിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇത് HDR10+ സപ്പോർട്ടും, 6,500 nits വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുമുള്ള ഫോണാണ്.
ഈ ഫോണിലെ പ്രോസസർ എന്താണെന്നല്ലേ അറിയേണ്ടത്? ഫോണിൽ ഹൈപ്പർവിഷൻ+ AI ചിപ്പുമായി ജോടിയാക്കിയ ചിപ്സെറ്റാണുള്ളത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. താപം പുറത്ത് വിടുന്നതിന് ഫോണിൽ 13743mm² എക്‌സ്‌ട്രാ-ലാർജ് ഗ്രാഫൈറ്റ് ഏരിയയുള്ള 4613mm² എയർഫ്ലോ വേപ്പർ കൂളിങ് സിസ്റ്റവുമുണ്ട്.
ആൻഡ്രോയിഡ് 16 ന്റെ റിയൽമി യുഐ 7.0 വേർഷനാണ് ഫോണിൽ പ്രവർത്തിക്കുന്നത്. റിയൽമി ഫോണുകൾക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്‌വെയറാണെന്നതും ശ്രദ്ധിക്കുക. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിലുണ്ട്. ഫോണിൽ ഫ്ലക്സ് എഞ്ചിൻ എന്ന ഫീച്ചറുണ്ട്. ഇത് അൾട്രാ-റിയലിസ്റ്റിക് മോഷനും, ഒരേസമയം ആനിമേഷനുകളും നൽകുന്നതിനായി ഡിസൈൻ ചെയ്തതാണ്.
Also Read: 2026 ജോറാക്കാൻ 200MP Camera ഫോണുകൾ വരുന്നു, Vivo മുതൽ ഓപ്പോ, ഹോണർ വരെ…
പൊടിയും വെള്ളവും ചെറുക്കുന്നതിലും മികച്ച പ്രകടനം ഈ റിയൽമിയിൽ പ്രതീക്ഷിക്കാം. IP66, IP68, IP69 റേറ്റിംഗുകളോടെയാണ് ഫോൺ വരുന്നത്. പോരാഞ്ഞിട്ട് ഫോണിന് മുൻഭാഗത്ത് ആർമർഷെൽ™ പ്രൊട്ടക്ഷനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് കൊണ്ടുള്ള സ്ക്രീനും ഇതിൽ കൊടുത്തിരിക്കുന്നു.
8GB, 128GB ആണ് ബേസിക് വേരിയന്റ്. ഇതിന്റെ ഇന്ത്യയിലെ വില 25,999 രൂപയാണ്.
8GB, 256GB കോൺഫിഗറേഷനിലുള്ള സ്മാർട്ട് ഫോണിന് 27,999 രൂപയാകുന്നു.
12GB, 256GB വേരിയന്റിന്റെ വില 30,999 രൂപയാണ്.
ഫെബ്രുവരി 5 ന് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന ആരംഭിക്കുന്നു. റിയൽമിയുടെ ഓൺലൈൻ സ്റ്റോറിലും, രാജ്യത്തെ റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാകും. ഇതിന് 2,000 രൂപ ബാങ്ക് കിഴിവും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ടാകും.
അതുപോലെ 4 വർഷത്തെ സൗജന്യ ബാറ്ററി വാറണ്ടിയോടെയാണ് റിയൽമി പി4 പവർ അവതരിപ്പിച്ചത്. 1,000 രൂപ എക്സ്ചേഞ്ച് ഓഫറും ആദ്യ വിൽപ്പനയിൽ ലഭ്യമാകും.