realme narzo 80 pro and 80x launched
റിയൽമി ഇതാ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി 2 പുത്തൻ Realme Phones പുറത്തിറക്കി. Realme Narzo 80 Pro, റിയൽമി Narzo 80x ഫോണുകളാണ് ഇന്ത്യയിൽ എത്തിയത്. റിയൽമി നാർസോ 70 പ്രോയുടെ പിൻഗാമിയായി വന്ന 80 പ്രോ ഫോണിന് 19999 രൂപ മുതൽ വില ആരംഭിക്കുന്നു.
നാർസോ 70x ഫോണിന്റെ ഈ വർഷത്തെ വേർഷൻ Narzo 80x 13,999 രൂപയിലുള്ള ഫോണാണ്. ഇതിന്റെ ടോപ് വേരിയന്റിന് Rs 14,999 ആകും. പുതിയ ചിപ്സെറ്റും, വലിയ ബാറ്ററികളും ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണുകളാണിവ.
ഇന്ന് 6 മണി മുതൽ രണ്ട് ഫോണുകളുടെയും ഏർലി ബേർഡ് സെയിൽ ആരംഭിക്കുന്നു. ഏപ്രിൽ 11-ന് വൈകിട്ട് 6 മണി മുതൽ ലിമിറ്റഡ് സെയിൽ സംഘടിപ്പിച്ചിട്ടുണ്ട്. realme.com, ആമസോൺ വഴിയാണ് ഇവ ലഭ്യമാകുക.
ഇത് സ്പീഡ് സിൽവറും റേസിംഗ് ഗ്രീനും കളറുകളിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
ഡിസ്‌പ്ലേ: 6.77 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും, 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഫോണാണിത്. 4,500 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 7400 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. AnTuTu 780,000-ത്തിലധികം സ്‌കോർ ചെയ്‌ത ഫോണാണിത്.
ക്യാമറ: 50MP സോണി IMX882 പ്രൈമറി ക്യാമറയാണ് റിയൽമി നാർസോ 80 പ്രോയിലുള്ളത്. OIS സപ്പോർട്ടും, 20x വരെ ഡിജിറ്റൽ സൂമും ഇതിനുണ്ട്. 2MP മോണോക്രോം സെൻസറും ഫോണിനുണ്ട്. ഇതിൽ 16MP ഫ്രണ്ട് ക്യാമറയുണ്ട്.
സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
ബാറ്ററി, ചാർജിംഗ്: 80W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 6,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ഫീച്ചറുകൾ: സൈക്ലോൺ വിസി കൂളിംഗ്, 90fps BGMI സപ്പോർട്ടോടെ വന്ന ഫോണാണിത്. IP66/IP68/IP69 പൊടി, ജല പ്രതിരോധിക്കുന്നു.
ഡീപ് ഓഷ്യൻ, സൺലിറ്റ് ഗോൾഡ് നിറങ്ങളിലാണ് 80x മോഡൽ നിർമിച്ചത്.
ഡിസ്‌പ്ലേ: 6.72-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് നാർസോ 80x-ൽ കൊടുത്തിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റും, 950 nits പീക്ക് ബ്രൈറ്റ്‌നെസ്സും ഇതിനുണ്ട്. 180Hz ടച്ച് സാമ്പിൾ റേറ്റും ഈ റിയൽമി ഫോണിലുണ്ട്.
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 6400 ചിപ്‌സെറ്റ് പ്രവർത്തിക്കുന്നു.
ക്യാമറ: 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് പിന്നിൽ 2MP പോർട്രെയിറ്റ് ക്യാമറയും ഉണ്ട്. ഈ റിയൽമി സ്മാർട്ഫോണിൽ 8MP ഫ്രണ്ട് ക്യാമറയും ലഭിക്കും.
ബാറ്ററി, ചാർജിംഗ്: 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള realme UI 6.0 ആണ് ഒഎസ്.
മറ്റ് ഫീച്ചറുകൾ: വെള്ളം, പൊടി പ്രതിരോധിക്കുന്നതിന് ഇതിന് IP69 റേറ്റിങ്ങുണ്ട്. മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സപ്പോർട്ടും ഇതിനുണ്ട്.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പ്രോ മോഡൽ അവതരിപ്പിച്ചത്. 8ജിബി റാമുള്ള 2 ഫോണുകളും 12ജിബിയുടെ ടോപ് വേരിയന്റുമാണുള്ളത്. 8GB + 128GB ഫോണിന് 19,999 രൂപയാകും. 8GB + 256GB ഫോണിന് 21,499 രൂപയാകും. 12GB + 256GB മോഡൽ ഫോണിന് 23,499 രൂപയും വിലയാകും.
റിയൽമി നാർസോ 80x സ്മാർട്ഫോൺ 2 വ്യത്യസ്ത സ്റ്റോറേജുകളിലാണ് അവതരിപ്പിച്ചത്. 6GB + 128GB വരുന്ന കുറഞ്ഞ മോഡൽ 13,999 രൂപയാകും. 8GB + 128GB ഫോണിന് 14,999 രൂപയുമാകും.