New Snapdragon പ്രോസസറുള്ള Realme GT സ്മാർട്ഫോൺ, ഇന്ത്യയിൽ എത്തി

Updated on 20-Nov-2025

7,000 mAh ബാറ്ററി കരുത്തുള്ള Realme GT 8 Pro സ്മാർട്ഫോൺ പുറത്തിറങ്ങി. 120W SUPERVOOC ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള റിയൽമി ഫോണാണ് അവതരിപ്പിച്ചത്. ഇതിൽ Snapdragon 8 Elite Gen 5 പ്രോസസർ കൊടുത്തിരിക്കുന്നു. ഈ റിയൽമി ജിടി 8 പ്രോയുടെ ഫീച്ചറുകളും വിശദമായി ഞങ്ങൾ പരിചയപ്പെടുത്താം.

Realme GT 8 Pro price in India

ഡയറി വൈറ്റ്, അർബൻ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഇത് നിങ്ങൾക്ക് ഫ്ലിപ്കാർട്ട്, റിയൽമി ഇ-സ്റ്റോർ എന്നിവയിലൂടെ ലഭ്യമാകും. 5,000 രൂപ വരെ ബാങ്ക് ഓഫറുകളോടെയാണ് റിയൽമി ജിടി 8 പ്രോ ലോഞ്ച് ചെയ്തത്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ളതാണ് ചെറിയ വേരിയന്റ്. ഇതിന് 72,999 രൂപയാകുന്നു. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ളതിന് 78,999 രൂപയുമാണ് വില.

റിയൽമി ജിടി 8 പ്രോ ഫീച്ചറുകൾ എന്തൊക്കെയാണ്?

ഡിസ്പ്ലേ: 6.79-ഇഞ്ച് QHD+ AMOLED പാനലിലാണ് റിയൽണി ജിടി 8 പ്രോ നിർമിച്ചിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും 2000 നിറ്റ്സ് HBM ബ്രൈറ്റ്‌നെസ്സും ഇതിനുണ്ട്. GG7i പ്രൊട്ടക്ഷനിലാണ് ഫോൺ വരുന്നത്.

Realme GT 8 Pro with Snapdragon 8 Elite Gen 5 Ricoh Camera launched in India

ഇതിൽ 3nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുണ്ട്. ഫോണിൽ 7000mAh ബാറ്ററിയുടെ സപ്പോർട്ടും ലഭിക്കുന്നു. ഈ റിയൽമി ഹാൻഡ്സെറ്റ് 120W SUPERVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് 50W, 10W വയർലെസ് റിവേഴ്‌സ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നു.

ക്യാമറയിലേക്ക് വന്നാൽ OIS സപ്പോർട്ടുള്ള റിയൽമി ഫോണിൽ 50MP സോണി IMX906 പ്രൈമറി സെൻസറുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ക്യാമറ നൽകിയിരിക്കുന്നു. 3x ഒപ്റ്റിക്കൽ സൂമും 120x ഡിജിറ്റൽ സൂം കപ്പാസിറ്റിയുമുള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്.

Also Read: 500W Home Theatre Soundbar 78 ശതമാനം ഡിസ്കൗണ്ടിൽ, ഒന്നാന്തരം ഓഫർ!

4K@120fps വരെ ഡോൾബി വിഷൻ പിന്തുണയ്ക്കുന്ന വീഡിയോ റെക്കോർഡിംഗ് റിയൽമിയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 ആണ് ഒഎസ്. പ്രോ വീഡിയോ, സ്റ്റാറി മോഡ്, ടിൽറ്റ്-ഷിഫ്റ്റ് തുടങ്ങി നിരവധി ഫോട്ടോഗ്രാഫി മോഡുകൾ ഇതിൽ ലഭ്യമാണ്.

ഡ്യുവൽ 5G സിം + ഇസിം, വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0 കണക്റ്റിവിറ്റി ഓപ്ഷനുകൾ പ്രീമിയം ഹാൻഡ്സെറ്റിലുണ്ട്. ഹൈ-റെസ് സർട്ടിഫിക്കേഷനോടുകൂടിയ സ്റ്റീരിയോ സ്പീക്കറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. റിയൽമി ഫോണിൽ നിങ്ങൾക്ക് ഒരു ഐആർ ബ്ലാസ്റ്ററും ലഭ്യമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :