Realme GT 7 Pro 5G Phone massive price drops by Rs 16000 on Amazon
Realme GT 7 Pro ഫ്ലാഗ്ഷിപ്പ് ഫോൺ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഈ വർഷത്തെ റിയൽമി ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് കിടിലൻ ഓഫർ ഇപ്പോൾ ലഭിക്കുന്നു. ആമസോണിലാണ് റിയൽമി ജിടി 7 പ്രോ 50000 രൂപയ്ക്ക് താഴെ വിൽക്കുന്നത്.
69,999 രൂപ വിലയാകുന്ന സ്മാർട്ഫോണാണ് റിയൽമി ജിടി 7 പ്രോ. 12GB+256GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റാണിത്. ആമസോണിൽ 30 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ ഫ്ലാറ്റ് ഡിസ്കൌണ്ടായി അനുവദിച്ചിട്ടുള്ളത്. ഗാലക്സി ഗ്രേ നിറത്തിലുള്ള 256ജിബി ഫോണിന് മാത്രമാണ് കിഴിവ് എന്നതും ശ്രദ്ധിക്കുക. സ്മാർട്ഫോൺ ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് 48800 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ടിൽ 49999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. അതിനാൽ 21000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ തരുന്നുണ്ടെന്നത് ശ്രദ്ധേയമായ ഓഫറാണ്.
41200 രൂപയ്ക്ക് ഫോൺ എക്സ്ചേഞ്ചിലും സ്വന്തമാക്കാം. ഈ സ്മാർട്ഫോണിന് 2,355 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ലഭിക്കുന്നതാണ്. കരുത്തുറ്റ പ്രോസസറും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോണാണ് റിയൽമി ജിടി 7 പ്രോ. ഇന്ത്യയിൽ ആദ്യമായി സ്നാപ്ഡ്രാഗൺ 8 Elite പ്രോസസർ നൽകിയ ഫ്ലാഗ്ഷിപ്പും ഈ ഹാൻഡ്സെറ്റ് തന്നെ.
6.78 ഇഞ്ച് വലുപ്പമുള്ള 1.5K റെസല്യൂഷൻ LTPO AMOLED ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് റിയൽമി ജിടി 7 പ്രോ. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 6500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ലഭിക്കുന്നു.
ഫോണിൽ പുതിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്. ഇത് അതിവേഗത്തിലുള്ള പെർഫോമൻസും, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്ക് അനുയോജ്യമായ പെർഫോമൻസും തരുന്നു.
ഈ റിയൽമി സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് കൊടുത്തിരിക്കുന്നു. ഇതിന് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ലഭിക്കുന്നു. ഫോണിൽ 8MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. 16MP സെൽഫി ക്യാമറയും റിയൽമി ജിടി 7 പ്രോയിലുണ്ട്. AI ഫീച്ചറുകളും അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡും ഇതിനുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആണ് ഫോണിലെ ഒഎസ്. ഈ ഹാൻഡ്സെറ്റിൽ 5800mAh ബാറ്ററിയാണുള്ളത്. റിയൽമി ജിടി 7 പ്രോയുടെ ഇന്ത്യൻ വേരിയന്റിന്റെ മാത്രം ബാറ്ററി കപ്പാസിറ്റിയാണിത്. ചൈനീസ് വേരിയന്റിൽ 6500mAh ബാറ്ററിയാണുള്ളത്. ഇതിന് 120W അൾട്രാ ചാർജിംഗ് സപ്പോർട്ടുമുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കാൻ റിയൽമി ഹാൻഡ്സെറ്റിൽ IP69 റേറ്റിങ്ങുണ്ട്. ഇതിൽ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ലഭിക്കുന്നു.
Also Read: BSNL 1 Year Plan: Unlimited കോളിങ്, ഡാറ്റ, SMS ഒരു വർഷം ഫുൾ! വെറും 4 രൂപയ്ക്ക്…