റിയൽമിയുടെ GT 2 ഫോണുകൾ എത്തുന്ന തീയതി പ്രഖ്യാപിച്ചു

റിയൽമിയുടെ GT 2 ഫോണുകൾ എത്തുന്ന തീയതി പ്രഖ്യാപിച്ചു
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഗ്ലോബൽ ലോഞ്ചിന് എത്തുന്നു

Realme GT 2 സീരിസ്സ് ആണ് ജനുവരി 4 നു വിപണിയിൽ എത്തുന്നത്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme GT 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇനി  വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Realme GT 2 സീരീസുകൾ ജനുവരി 4 നു വിപണിയിൽ പുറത്തിറങ്ങുന്നു എന്നാണ് .അതുപോലെ തന്നെ റിയൽമിയിൽ നിന്നും Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ് .

REALME GT 2 PRO: EXPECTED SPECS

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ  Realme GT 2 Pro സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് എത്തുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

പിന്നിലേക്ക് വരുകയാണെങ്കിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസറുകൾ എന്നിങ്ങനെ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തുന്നതാണ് .

അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  Snapdragon 898 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്നതിന് സാധ്യത ഉണ്ട് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത് .കൂടാതെ  125W ഫാസ്റ്റ് ചാർജിങ്ങിൽ തന്നെ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക .അങ്ങനെ എത്തുകയാണെങ്കിൽ ഏകദേശം 20 മിനുട്ട് മാത്രം മതിയാകും ഫുൾ ചാർജ് ആകുന്നതിനു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo