REALME C1 സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ നവംബർ അപ്പ്‌ഡേഷനുകൾ
കൂടാതെ REALME 2, REALME 3 ഉപഭോതാക്കൾക്കും ലഭിക്കുന്നു
റിയൽമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഒന്നാണ് റിയൽമി C1 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നു .ColorOS 6.0 (vRMX1805EX_11_A.62 അപ്പ്‌ഡേഷനുകൾ ആണ് ഇപ്പോൾ റിയൽമിയുടെ C1 സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നത് ,അതുപോലെ തന്നെ REALME 2, REALME 3 എന്നി സ്മാർട്ട് ഫോണുകൾക്കും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .റിയൽമിയുടെ ൨ ഉപഭോതാക്കൾക്ക് vRMX1805EX_11_A.62 അപ്പ്‌ഡേഷനുകളും റിയൽമിയുടെ 3 ഫോണുകൾക്ക് vRMX1821EX_11.A.24 അപ്പ്‌ഡേഷനുകളും ആണ് ലഭിക്കുന്നത് .
Surveyറിയൽമി C1
6.2 ഇഞ്ചിന്റെ വലിയ Notch സ്ക്രീൻ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെറ പ്രവർത്തനം .ഇപ്പോൾ രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മിൽ 32 ജിഐബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ എത്തിയിരിക്കുന്നു .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ മോഡലുകൾക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയിൽ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് .4230mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 5 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ ഫോണുകൾക്ക് പുതിയ നവംബർ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
