Realme 16 5G launched with big offers in india
സ്മാർട്ട്‌ഫോൺ ലോകത്ത് സ്പെഷ്യൽ ഫീച്ചറുകളുമായാണ് Realme 16 5G അവതരിപ്പിച്ചത്. 50MP സെൽഫി ക്യാമറയും സ്പെഷ്യൽ മിററുമുള്ള റിയൽമിയുടെ പുതിയ പോരാളി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഡിസ്‌പ്ലേ നോക്കാതെ ഫോണിന് പിൻവശത്തുള്ള കണ്ണാടിയിലൂടെ പിൻക്യാമറയിൽ ക്ലാരിറ്റി സെൽഫി എടുക്കാൻ സാധിക്കും.
പുതിയ റിയൽമി സ്മാർട്ട് ഫോൺ മികച്ച എക്സ്‌ചേഞ്ച് ബോണസും ബാങ്ക് ഡിസ്‌കൗണ്ടും വഴി വിൽപ്പന ആരംഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലയും ആദ്യ വിൽപ്പനയിലെ ഓഫറുകളും വിശദമായി അറിയാം.
മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് റിയൽമി 16 5G പുറത്തിറക്കിയത്. 31999 രൂപ മുതലുള്ള വിലയിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇന്നത്തെ വിൽപ്പനയിൽ മികച്ച ഓഫറുകൾ അനുവദിച്ചിട്ടുണ്ട്.
ബാങ്ക് കിഴിവിന് ശേഷം റിയൽമി 16 5ജിയുടെ വില എത്രയാണെന്ന് നോക്കാം.
എക്സ്ചേഞ്ച് ഓഫറിലൂടെ 25999 രൂപ മുതൽ റിയൽമി സ്മാർട്ട് ഫോൺ വാങ്ങിക്കാവുന്നതാണ്. 6000 രൂപ വരെ എക്സ്ചേഞ്ച് കിഴിവ് റിയൽമി 16 ഫോണിന് ലഭ്യമാകും. 12 മാസത്തേക്കുള്ള നോ കോസ്റ്റ് EMI ഡീലും ആദ്യ വിൽപ്പനയിലുണ്ടാകും. ഫ്ലിപ്കാർട്ടിലും റിയൽമി വെബ്സൈറ്റിലും ഫോൺ സെയിൽ നടത്തുന്നു. എയർ ബ്ലാക്ക്, എയർ വൈറ്റ് കളറുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
സെൽഫി മിറർ ഫീച്ചറാണ് സ്മാർട്ട് ഫോണിന്റെ USP. ഇതിലെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.