സെൽഫി എടുക്കാൻ പിറകിലും കണ്ണാടി! Realme 16 5G വമ്പൻ ഓഫറുകളിലൂടെ വിൽപ്പനയ്ക്ക്!

സെൽഫി എടുക്കാൻ പിറകിലും കണ്ണാടി! Realme 16 5G വമ്പൻ ഓഫറുകളിലൂടെ വിൽപ്പനയ്ക്ക്!

സ്മാർട്ട്‌ഫോൺ ലോകത്ത് സ്പെഷ്യൽ ഫീച്ചറുകളുമായാണ് Realme 16 5G അവതരിപ്പിച്ചത്. 50MP സെൽഫി ക്യാമറയും സ്പെഷ്യൽ മിററുമുള്ള റിയൽമിയുടെ പുതിയ പോരാളി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഡിസ്‌പ്ലേ നോക്കാതെ ഫോണിന് പിൻവശത്തുള്ള കണ്ണാടിയിലൂടെ പിൻക്യാമറയിൽ ക്ലാരിറ്റി സെൽഫി എടുക്കാൻ സാധിക്കും.

Digit.in Survey
✅ Thank you for completing the survey!

പുതിയ റിയൽമി സ്മാർട്ട് ഫോൺ മികച്ച എക്സ്‌ചേഞ്ച് ബോണസും ബാങ്ക് ഡിസ്‌കൗണ്ടും വഴി വിൽപ്പന ആരംഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലയും ആദ്യ വിൽപ്പനയിലെ ഓഫറുകളും വിശദമായി അറിയാം.

Realme 16 5G Price Deal Amazon

മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് റിയൽമി 16 5G പുറത്തിറക്കിയത്. 31999 രൂപ മുതലുള്ള വിലയിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇന്നത്തെ വിൽപ്പനയിൽ മികച്ച ഓഫറുകൾ അനുവദിച്ചിട്ടുണ്ട്.

  • 8GB + 128GB: Rs 31,999
  • 8GB + 256GB: Rs 33,999
  • 12GB + 256GB: Rs 36,999

ബാങ്ക് കിഴിവിന് ശേഷം റിയൽമി 16 5ജിയുടെ വില എത്രയാണെന്ന് നോക്കാം.

  • 8GB + 128GB: Rs 29,999
  • 8GB + 256GB: Rs 31,999
  • 12GB + 256GB: Rs 34,999

എക്സ്ചേഞ്ച് ഓഫറിലൂടെ 25999 രൂപ മുതൽ റിയൽമി സ്മാർട്ട് ഫോൺ വാങ്ങിക്കാവുന്നതാണ്. 6000 രൂപ വരെ എക്സ്ചേഞ്ച് കിഴിവ് റിയൽമി 16 ഫോണിന് ലഭ്യമാകും. 12 മാസത്തേക്കുള്ള നോ കോസ്റ്റ് EMI ഡീലും ആദ്യ വിൽപ്പനയിലുണ്ടാകും. ഫ്ലിപ്കാർട്ടിലും റിയൽമി വെബ്സൈറ്റിലും ഫോൺ സെയിൽ നടത്തുന്നു. എയർ ബ്ലാക്ക്, എയർ വൈറ്റ് കളറുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.

Realme 16 5G
Realme 16 5G

റിയൽമി 16 5ജി സവിശേഷതകൾ

സെൽഫി മിറർ ഫീച്ചറാണ് സ്മാർട്ട് ഫോണിന്റെ USP. ഇതിലെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ക്യാമറ: 50 MP സോണി IMX852 സെൻസറും 2 MP ഡെപ്ത് സെൻസറും ഇതിലുണ്ട്. സെൽഫികൾക്കായി ഫോണിന് മുൻവശത്ത് 50 MP OV50D സെൻസർ നൽകിയിട്ടുണ്ട്.
  2. ഡിസ്പ്ലേ: 6.57 ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും 1,400 nits വരെ ഹൈ ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്.
  3. പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റാണ് ഈ റിയൽമി ഫോണിലുള്ളത്.
  4. ബാറ്ററി: 7000mAh ബാറ്ററിയാണ് റിയൽമി 16 5ജിയിലുളള്ളത്. ഒറ്റ ചാർജിൽ ദീർഘനേരം ബാറ്ററി കപ്പാസിറ്റിയുണ്ട്. ഇത് 60W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോൺ റിവേഴ്‌സ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  5. സോഫ്റ്റ് വെയർ: റിയൽമി 16 5ജിയിൽ ആൻഡ്രോയിഡ് 16 റിയൽമി UI 7.0 വേർഷൻ ഒഎസ്സാണുള്ളത്. ഇത് 3 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും തരുന്നു.
  6. കണക്റ്റിവിറ്റി: വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ സ്മാർട്ട് ഫോണിനുണ്ട്.
  • 5G, 4G LTE സപ്പോർട്ട്
  • Wi-Fi 6
  • ബ്ലൂടൂത്ത് 5.3
  • GPS, GLONASS, Galileo
  • യുഎസ്ബി ടൈപ്പ് C പോർട്ട്
  • NFC പിന്തുണ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo