Realme 16 5G may launch with iPhone Air like design India Launch soon
ഇന്ത്യയിലേക്ക് റിയൽമി അവതരിപ്പിക്കുന്നത് Realme 16 5G സ്മാർട്ട് ഫോണാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ iPhone Air ഡിസൈനിലാണ് ഫോൺ വരുന്നത്. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ ഫോണുകൾക്ക് ശേഷം റിയൽമി 16 എന്ന സ്റ്റാൻഡേർഡ് എഡിഷൻ കൂടി വരുന്നെന്നാണ് റിപ്പോർട്ട്.
ഈ സ്മാർട്ട്‌ഫോൺ അടുത്തിടെ വിയറ്റ്നാമീസ് വിപണിയിൽ ലോഞ്ച് ചെയ്തിരുന്നത്. അടുത്തത് ഇന്ത്യയിലെ ഊഴമാണ്. റിയൽമി 16 5ജി ഫോൺ ‘എയർ ഡിസൈൻ’ എന്ന രീതിയിലായിരിക്കും പുറത്തിറങ്ങുക. ഇതിൽ മെലിഞ്ഞതും മിനിമലിസ്റ്റുമായ ഡിസൈനായിരിക്കും കൊടുക്കുന്നത്.
ഇപ്പോൾ ലീക്കായ കുറച്ച് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷമിറങ്ങിയ ഐഫോൺ എയറിന്റെ പ്രചോദനത്തിലാകും ഡിസൈൻ എന്നതാണ്. അതുപോലെ പിൻ ക്യാമറകൾക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഒരു ചെറിയ സെൽഫി മിററും ഒരു വെറൈറ്റി ലുക്ക് കൊടുക്കുന്നു. മെയിൻ ക്യാമറയിലൂടെ സെൽഫി എടുക്കാനുള്ള ഓപ്ഷനാകും ഇതിലൂടെ ലഭിക്കുന്നത്.
ഫോണിന് നീലയും പർപ്പിളും നിറമാകും കൊടുക്കുന്നതെന്നാണ് സൂചന. ചില റിപ്പോർട്ടുകൾ പറയുന്നത് എയർ ബ്ലാക്ക്, എയർ വൈറ്റ് നിറങ്ങളിലാകും ഇത് വരുന്നത്.
ഈ വെറൈറ്റി ഫോണിന്റെ വിലയെ കുറിച്ച് അറിയണ്ടേ. റിയൽമി 16 5ജി ഇതിനകം തന്നെ ബിഐഎസ് ലിസ്റ്റിംഗിൽ ഇടം നേടി. ഇന്ത്യയിലെ ലോഞ്ച് അടുത്തു വരുന്നെന്നും വാർത്തകളുണ്ട്. എന്തായാലും വരും ആഴ്ചകളിൽ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും വന്നേക്കാം.
വരാനിരിക്കുന്ന റിയൽമി 16 5ജിയ്ക്ക് 20,000 മുതൽ 25,000 രൂപ വരെ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: 1500 രൂപയ്ക്ക് താഴെ, Unlimited ഓഫറുകളുള്ള BSNL 10 Months Plan!
6.57 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുന്നത്. ഫോണിന്റെ സ്ക്രീനിന് 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാകും. ഇതിന് 4,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുമെന്നാണ് സൂചന.
12GB വരെ LPDDR4x റാമും 256GB UFS 2.2 സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 6400 ടർബോ പ്രോസസറിൽ ഫോൺ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7 സോഫ്റ്റ് വെയറാകും കൊടുക്കുന്നത്.
ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട്‌ഫോണിൽ 50MP പ്രൈമറി പിൻ ക്യാമറയുണ്ടാകും. ഇതിൽ 2MP മോണോക്രോം ക്യാമറയും നൽകിയേക്കും. മുൻവശത്ത് റിയൽമി 15 ഫോണിൽ 50MP സെൻസർ കൊടുക്കുമെന്നാണ് സൂചന.
ഈ റിയൽമി ഫോണിൽ 60W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിൽ കരുത്തനായ 7,000mAh ബാറ്ററി നൽകാൻ സാധ്യതയുണ്ട്. IP66, IP68, IP69, IP69K റേറ്റിങ്ങിന്റെ മികച്ച ഡ്യൂറബിലിറ്റിയും ഈ ഫോണിനുണ്ടാകും.