Realme 16 5G Price India
വിവോ ക്യാമറയിലും പവറിലും കരുത്ത് കാട്ടി പുതിയ ഫോൺ അവതരിപ്പിച്ചപ്പോൾ റിയൽമിയും തങ്ങളുടെ പടക്കുതിരയെ പുറത്തിറക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് Realme 16 5G ഇന്ത്യയിൽ അവതരിപ്പിച്ചു. Dual 50MP ക്യാമറ സെറ്റപ്പും, സെൽഫി പ്രേമികൾക്കായി അതിശയിപ്പിക്കുന്ന 50MP ഫ്രണ്ട് ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. വ്ളോഗർമാർക്കും, ഫോട്ടോഗ്രാഫി പ്രേമികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന റിയൽമി ഫോൺ ദീർഘനേരത്തെ ഉപയോഗത്തിനും അനുയോജ്യമാണ്.
സാധാരണ സ്മാർട്ട്‌ഫോണുകളിൽ കണ്ടുവരുന്നതിനേക്കാൾ ഉയർന്ന ബാക്കപ്പ് ഇതിലുണ്ട്.കരുത്തുറ്റ 5G പ്രൊസസറും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേർന്ന ഫോണാണിത്. 30000 രൂപ റേഞ്ചിലുള്ള റിയൽമി 16 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും വിൽപ്പനയും വിശദമായി അറിയാം.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ, 30000 രൂപ റേഞ്ചിലാണ് റിയൽമി സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
ഫ്ലിപ്കാർട്ട് വഴിയും realme.com, അംഗീകൃത റീട്ടെയിൽ പാർട്നർമാരിലൂടെയും റിയൽമി സ്മാർട്ട് ഫോൺ വാങ്ങിക്കാം. എയർ ബ്ലാക്ക്, എയർ വൈറ്റ് നിറങ്ങളിലാണ് റിയൽമി 16 5ജി അവതരിപ്പിച്ചത്.
Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം
റിയൽമി 16 5ജി വിൽപ്പന ഏപ്രിൽ 6 ന് ആരംഭിക്കുന്നു. ആദ്യ വിൽപ്പനയിൽ 28000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ക്രെഡിറ്റ് കാർഡ് EMI ഉപയോഗിക്കുന്നവർക്ക് 3,000 രൂപ വരെ ബാങ്ക് കിഴിവ് നേടാം. UPI പേയ്മെന്റുകൾക്ക് 2,000 രൂപ ഇളവും ലഭ്യമാണ്. റിയൽമി 16 5ജിയ്ക്ക് 1,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇപ്പോൾ ലഭിക്കുന്നു.
ഇപ്പോൾ പുറത്തിറങ്ങിയ റിയൽമി 16 5ജിയുടെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.