ഇന്ത്യയിൽ പ്രീ-ബുക്കിങ് തുടങ്ങി; Samsung Galaxy S23യ്ക്ക് 5000 രൂപയുടെ ഇ-വൗച്ചറുകളും

Updated on 12-Jan-2023
HIGHLIGHTS

സാംസങ് ഗാലക്‌സി എസ് 23 സീരീസിനായുള്ള പ്രീ-ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു

5,000 രൂപ മൂല്യമുള്ള ഇ-വൗച്ചറുകൾ ഇതിന് ലഭ്യമാണ്

പ്രീ- ബുക്കിങ് സംബന്ധിച്ച് വിശദമായി അറിയാൻ കൂടുതൽ വായിക്കാം

200 മെഗാപിക്സൽ ക്യാമറയും മറ്റ് ഒട്ടനവധി ഫീച്ചേഴ്സുമായി വിപണി കീഴടക്കാൻ തയ്യാറെടുക്കുകയാണ് സാംസങ്ങിന്റെ പുതുപുത്തൻ മോഡൽ സാംസങ് ഗാലക്‌സി എസ് 23. ആപ്പിളിനെ പോലും മറികടക്കുന്ന ഫീച്ചറുകളായിരിക്കും ഫോണിനുണ്ടാവുക എന്നാണ് ഊഹാപോഹങ്ങൾ.

സാംസങ് ആരാധകർ കാത്തിരിക്കുന്ന ഈ സ്മാർട്ഫോൺ ഫെബ്രുവരി 1ന് ലോഞ്ച് ചെയ്യുമെന്നാണ് പറയുന്നത്. എന്നാൽ സാംസങ് ഗാലക്‌സി എസ് 23യുടെ ഇന്ത്യയിലെ വിൽപ്പനയെ കുറിച്ച് അധികമൊന്നും വിവരങ്ങൾ വന്നിട്ടില്ല. എങ്കിലും ഫോണിന്റെ പ്രീ- ബുക്കിങ് ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

Samsung Galaxy S23 സീരീസ് പ്രീ-ഓർഡർ ചെയ്യുന്നതിന് ഒരുപാട് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. അത്യാകർഷകമായ ഫീച്ചറുകളോടെ വരുന്ന ഫോണുകൾ എങ്ങനെ പ്രീ- ബുക്കിങ്ങിൽ വാങ്ങാമെന്നും എന്തെല്ലാം ഓഫറുകൾ ലഭ്യമാകുമെന്നും നോക്കാം.

ഇന്ത്യയിൽ 5,000 രൂപ മൂല്യമുള്ള ഇ-വൗച്ചറുകൾ ലഭിക്കുന്നതാണ്. എന്നാൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ടോക്കൺ തുകയായി 2,000 രൂപ മുൻകൂറായി അടക്കേണ്ടതുണ്ട്. ഫോൺ വാങ്ങിയ ശേഷം ഈ തുക കുറച്ച് തരുന്നതാണ്.

Samsung Galaxy S23 എങ്ങനെ സ്പെഷ്യലാകുന്നു?

Samsung Galaxy S23 സീരീസിൽ സാംസങ് ഗാലക്സി S23, സാംസങ് ഗാലക്സി S23 പ്ലസ്, സാംസങ് ഗാലക്സി S23 അൾട്രാ എന്നിവ ഉൾപ്പെടുന്നു. ആദ്യ രണ്ടിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും മൂന്നാമത്തേതിൽ ക്വാഡ് ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. മൂന്ന് മോഡലുകളും സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC, 12MP ഫ്രണ്ട് ക്യാമറ എന്നിവയുമായാണ് വരുന്നത്.

സാംസങ് ഗാലക്സി S23 അൾട്രാ 200MP പ്രൈമറി സെൻസറുമായി വരുമെന്ന് വിശ്വസിക്കപ്പെടുന്നു, Samsung Galaxy S23, Samsung Galaxy S23 Plus എന്നിവയ്ക്ക് 50MP പ്രൈമറി ക്യാമറ ഉണ്ടായിരിക്കും. മൂന്ന് മോഡലുകളും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0യിൽ പ്രവർത്തിക്കുന്നു.

Samsung Galaxy S23 സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്23 3900mAh ബാറ്ററിയുമായാണ് വരുന്നത്. മറുവശത്ത്, Samsung Galaxy S23 Plus, Samsung Galaxy S23 Ultra എന്നിവ 4700mAh ബാറ്ററിയും 5000mAh ബാറ്ററിയുമായി വരും. മൂന്ന് മോഡലുകളും 25W ഫാസ്റ്റ് ചാർജിങ്ങും, 15W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :