Rs 22000 താഴെ ഒരു ഓൾ റൗണ്ടർ! Snapdragon ചിപ്‌സെറ്റും 8000mAh ബാറ്ററിയുമായി POCO M8 Power എത്തി
അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന മിക്ക ഫോണുകൾക്കും വലിയ ബാറ്ററി ബാക്കപ്പാണുള്ളത്. വിവോ, സാംസങ്, വൺപ്ലസ്, മോട്ടറോള, റിയൽമി തുടങ്ങിയ ബ്രാൻഡുകൾ ഇതിനകം അവതരിപ്പിച്ച മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളിൽ കരുത്തൻ സെല്ല് ഉൾപ്പെടുത്തി. ഇപ്പോഴിതാ പോകോയും 8000mAh ബാറ്ററിയിൽ POCO M8 Power അവതരിപ്പിച്ചു.
Survey22,000 രൂപയ്ക്ക് താഴെ വിലവരുന്ന ഈ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ, 50MP AI Dual ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗ് തുടങ്ങി നിരവധി വമ്പൻ ഫീച്ചറുകളുണ്ട്. കുറഞ്ഞ വിലയിൽ മികച്ച പ്രകടനവും അസാധ്യ ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് ഇനിമുതൽ പോകോ എം8 പവറും മികച്ച ഓപ്ഷനായിരിക്കും. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പോകോ എം8 പവർ ഫോണിന്റെ സവിശേഷതകളും ഓഫറുകളും താഴെ വായിക്കാം
POCO M8 Power Specifications
- ഡിസ്‌പ്ലേ: പുത്തൻ പോകോ സ്മാർട്ട് ഫോണിൽ 6.83 ഇഞ്ച് AMOLED ഐ-കെയർ ഡിസ്‌പ്ലേയാണുള്ളത്.2396 × 1080 പിക്സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് ഇതിനുണ്ട്. 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, DCI-P3 വൈഡ് കളർ ഗാമറ്റ്, സൺലൈറ്റ് ഡിസ്‌പ്ലേ, TÜV ഐ പ്രൊട്ടക്ഷൻ, വെറ്റ് ടച്ച് 2.0 തുടങ്ങിയ ഫീച്ചറുകൾ സ്ക്രീനിനുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാൻ സ്മാർട്ട് ഫോണിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്.
- പ്രോസസർ: 4nm പ്രോസസിൽ നിർമ്മിച്ച ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിലുള്ളത്. ഇത് നാലാം തലമുറ സ്നാപ്ഡ്രാഗൺ മോഡലാണ്. LPDDR4X റാമും UFS 2.2 സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു.
- ബാറ്ററി: അടുത്തത് ഫോണിന്റെ കരുത്തുറ്റ ബാറ്ററിയാണ്. ഇതിൽ 8,000mAh ശേഷിയുള്ള വലിയ സിലിക്കൺ കാർബൺ ബാറ്ററിയുണ്ട്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 22.5W വയർഡ് റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും. ഫോണിനൊപ്പം പോകോ 45W ചാർജറും നൽകിയിട്ടുണ്ട്.
- ക്യാമറ: ഫോട്ടോഗ്രാഫിയിൽ ഇതിൽ 50 മെഗാപിക്സൽ AI ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. സ്മാർട്ട് ഫോണിൽ f/1.8 അപ്പേർച്ചറുള്ള 5 MP ലെൻസ് കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസ് 3 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. നാല് ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ ഓഫർ ചെയ്യുന്നു.
- കണക്റ്റിവിറ്റി: 5G (SA/NSA), 4G LTE, 3G, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇത് വെർച്വൽ പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഇലക്ട്രോണിക് കോംപസ് എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: Flipkart Freedom Sale 2026 എത്തുന്നു!ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും ഓഫറിൽ വാങ്ങാൻ അവസരം
പോക്കോ എം8 പവറിന്റെ ഇന്ത്യയിലെ വില
6GB റാം, 128GB സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില. ഓഗസ്റ്റ് 7-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട് ഫോൺ ലഭിക്കും. പോക്കോ എം8 പവറിൽ ബ്ലേസ് ഓറഞ്ച്, പച്ച, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ അവതരിപ്പിച്ചു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
