POCO F7 5G with 7550mAh battery Launched in india price start 29999 rs
Poco F7 5G: പ്രീമിയം ഫീച്ചറുകൾ ഒരു മിഡ് റേഞ്ച് വിലയിൽ കിട്ടിയാൽ സന്തോഷമല്ലേ? എങ്കിലിതാ പോകോ ബ്രാൻഡിൽ നിന്നും പുത്തനൊരു 5ജി സെറ്റ് പുറത്തിറക്കിയിട്ടുണ്ട്. ക്യാമറയിലും ഫോട്ടോഗ്രാഫിയിലും പവറിലും പ്രോസസറിലുമെല്ലാം കരുത്തനായ സ്മാർട്ഫോണാണ് പോകോ F7 സീരീസിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.
ശരിക്കും സാധാരണ ഒരു പോകോ ഫോണിലുള്ളതിനേക്കാൾ മികവുറ്റ ഫീച്ചറുകൾ ഇതിലുണ്ട്. ഐഖൂ, സാംസങ്, വിവോ, റിയൽമി ബ്രാൻഡുകളുടെ പ്രീമിയം മിഡ് റേഞ്ചിലുണ്ടാകുന്ന തരത്തിലുള്ള സവിശേഷതകളാണുള്ളത്. സാധാരണ മുൻനിര സ്മാർട്ഫോണുകളിൽ കാണുന്ന സർക്കിൾ ടു സെർച്ച് പോലുള്ള എഐ സപ്പോർട്ടും പോകോ അവതരിപ്പിച്ചിരിക്കുന്നു.
ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി, എഐ ഫീച്ചറുകൾ വളരെ പെട്ടെന്ന് നോക്കി വരാം…
ഡിസ്പ്ലേ: പോകോ F7 5G-യിൽ 6.83 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന്റ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റിന്റെ സപ്പോർട്ടുണ്ട്. 2,560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റും, 3840Hz PWM ഡിമ്മിംഗ് റേറ്റും ഫോണിനുണ്ട്. പോകോ സ്മാർട്ഫോണിന്റെ സ്ക്രീനിന് 3,200 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഔട്ട്ഡോർ ഷോട്ടുകൾക്ക് ലഭിക്കും. HDR10+ സപ്പോർട്ടും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുള്ള സ്ക്രീനാണ് ഇതിനുള്ളത്.
പ്രോസസർ: 12GB വരെ LPDDR5X റാമും 512GB വരെ UFS4.1 ഓൺബോർഡ് സ്റ്റോറേജും പ്രോസസറിനുണ്ട്. ഇതിൽ സ്നാപ്ഡ്രാഗൺ 8s Gen 4 SoC പ്രോസസറാണ് കൊടുത്തിട്ടുള്ളത്.
ഒഎസ്: പോക്കോ എഫ്7 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0 ഒഎസ്സാണുള്ളത്. മൂന്ന് വർഷത്തെ പ്രധാന ഒഎസ് അപ്‌ഗ്രേഡുകളും, നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
ക്യാമറ: ഈ സ്മാർട്ഫോണിൽ 50-മെഗാപിക്സൽ സോണി IMX882 പ്രൈമറി സെൻസറുണ്ട്. ഫോണിന് പിന്നിൽ 8-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും കൊടുത്തിട്ടുണ്ട്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
എഐ ഫീച്ചറുകൾ: ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് എന്നിവ ഉൾപ്പെടുന്ന നിരവധി AI ഫീച്ചറുകൾ ഫോണിനുണ്ട്. ഇതിൽ AI നോട്ട്സ്, AI ഇന്റർപ്രെറ്റർ, AI ഇമേജ് എൻഹാൻസ്‌മെന്റ്, AI ഇമേജ് എക്സ്പാൻഷൻ തുടങ്ങിയ ടൂളുകൾ പിന്തുണയ്ക്കുന്നു.
AI സപ്പോർട്ടുള്ള താപനില നിയന്ത്രിക്കുന്ന 3D ഐസ്‌ലൂപ്പ് സിസ്റ്റം ഫോണിന്റെ പ്രത്യേകതയാണ്. ഇതിൽ 6,000mm ചതുരശ്ര വേപ്പർ കൂളിംഗ് ചേമ്പറും കൊടുത്തിരിക്കുന്നു. ഗെയിമിങ്ങിനായി ഫോണിൽ വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ 3.0 സപ്പോർട്ടുണ്ട്. ഇത് ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റമുള്ള സ്മാർട്ഫോണാണ്.
ബാറ്ററി: ഇന്ത്യൻ വേരിയന്റിൽ 90W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണുള്ളത്. ഇതിൽ 22.5W വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണയ്ക്കുന്നു. 7,550mAh ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ പോക്കോ എഫ്7 5ജിയിലുള്ളത് 6,500mAh ബാറ്ററിയാണ്.
ഡ്യൂറബിലിറ്റി: IP66+IP68+IP69 തുടങ്ങിയ റേറ്റിങ് സ്മാർട്ഫോണിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അലൂമിനിയം മിഡ് ഫ്രെയിമും, ഗ്ലാസ് ബാക്ക് പാനലിലുമാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ബയോമെട്രിക് ഓതന്റിക്കേഷന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിട്ടുണ്ട്.
കണക്റ്റിവിറ്റി: 5G, 4G, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, NFC കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇതിൽ യുഎസ്ബി Type-C പോർട്ടാണ് ചാർജിങ്ങിനും മീഡിയ ട്രാൻസ്ഫറിനും ഉൾപ്പെടുത്തിയിട്ടുള്ളത്.
മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. സൈബർ സിൽവർ എഡിഷൻ, ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
പോക്കോ എഫ്7 5ജിയ്ക്ക് രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. 12GB + 256GB ഓപ്ഷൻ സ്മാർട്ഫോണിന്റെ വില 31,999 രൂപയിൽ ആരംഭിക്കുന്നു. 12GB + 512GB വേരിയന്റിന് 33,999 രൂപയാകുന്നു.
Also Read: New Realme Phone: 10000 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി Realme Narzo 80 Lite 5G ഇന്ത്യയിൽ…
ജൂലൈ 1 മുതൽ ഫ്ലിപ്കാർട്ട് വഴി സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. പോക്കോ എഫ്7 5ജിയിൽ ആദ്യ സെയിലിൽ വളരെ ആകർഷകമായ കിഴിവുകൾ ലഭിക്കുന്നു. എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയിൽ നിന്നുള്ള മുൻനിര ബാങ്ക് കാർഡുകൾക്ക് 2,000 രൂപ ഫ്ലാറ്റ് കിഴിവ് നേടാം.
ആദ്യ ദിവസം ഫോൺ വാങ്ങുന്നവർക്ക് പോക്കോ ഷീൽഡ് ലഭിക്കും. നിങ്ങൾക്ക് ഒരു വർഷത്തെ സ്‌ക്രീൻ മാറ്റി സ്ഥാപിക്കലും, ഒരു വർഷത്തെ അധിക വാറണ്ടിയും ലഭിക്കുന്നതാണ്.