Poco C65 Launch Date Confirmed: Poco C സീരീസിലേക്ക് ഒരു പുത്തൻ ബജറ്റ് ഫോൺ കൂടി…

Updated on 05-Nov-2023
HIGHLIGHTS

സി സീരീസിൽ പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കാനൊരുങ്ങി പോക്കോ

Poco C65 ആണ് കമ്പനി അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട് ഫോൺ

50MP പ്രൈമറി ക്യാമറയാണ് ഫോണിന്റെ സവിശേഷത

സി സീരീസിൽ പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കാനൊരുങ്ങി പോക്കോ. POCO C55-ന്റെ സീരീസിലേക്ക് പുത്തൻ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് Poco. Poco C65 ആണ് കമ്പനി അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട് ഫോൺ. ഔദ്യോഗിക ട്വീറ്റ് പ്രകാരം നവംബർ 5 ന് ഫോൺ പുറത്തിറക്കും എന്നാണ് അറിയുന്നത്. ഇപ്പോഴിതാ ഈ ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

Poco C65 പ്രതീക്ഷിക്കുന്ന വില

Poco C65 സ്മാർട്ട്‌ഫോണിന്റെ 6GB RAM, 128GB സ്റ്റോറേജ് മോഡലിന് ഏകദേശം 9,500 രൂപ വില വരും, അതേസമയം ഫോണിന്റെ 8GB RAM, 256GB സ്റ്റോറേജ് മോഡലിന് ഏകദേശം 10,000 രൂപ വില വരും.

Poco C65 പ്രതീക്ഷിക്കുന്ന പ്രോസസ്സർ

Poco C65 MediaTek Helio G85 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

Poco C65 പ്രതീക്ഷിക്കുന്ന ക്യാമറ

50MP പ്രൈമറി ക്യാമറയാണ് ഫോണിന്റെ സവിശേഷത. ഇത് കൂടാതെ ഫോണിൽ മറ്റ് രണ്ട് ക്യാമറകളും ഉണ്ടായിരിക്കാം. ഫോണിന് ഒരു പുതിയ രൂപം നൽകാൻ പോകുന്ന ഒരു അപ്‌ഡേറ്റ് ചെയ്ത ഐലൻഡ് ഡിസൈൻ ഫീച്ചർ ചെയ്യുന്നു.

Poco സി സീരീസിലേക്ക് ഒരു പുത്തൻ ബജറ്റ് ഫോൺ കൂടി

പോക്കോ C65 പ്രതീക്ഷിക്കുന്ന ഡിസ്പ്ലേ

ഫോണിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് ഒരു വ്യക്തത നൽകിയിട്ടില്ല. Poco C65 ന്റെ വാറന്റി അതിന് എന്ത് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ചോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.Poco C65 സ്മാർട്ട്‌ഫോണിൽ 6.74 ഇഞ്ച് IPS സ്‌ക്രീൻ ഫീച്ചർ ചെയ്തേക്കാം എന്ന് പറയുന്നു.

പോക്കോ C65 പ്രതീക്ഷിക്കുന്ന ബാറ്ററി

സ്മാർട്ട്‌ഫോണിന് 5000mAh ബാറ്ററിയുണ്ടെന്ന് പറയപ്പെടുന്നു, എന്നിരുന്നാലും, ഈ സവിശേഷതകൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പോക്കോ സി55 സവിശേഷതകൾ

പോക്കോ സി55ന്റെ പിൻഗാമിയായാണ് പോക്കോ C65 വരുന്നത്. പോക്കോ C65 സ്മാർട്ട്ഫോണിൽ 20:9 അസ്പക്റ്റ് റേഷിയോ ഉള്ള 6.71 ഇഞ്ച് IPS LCD ഡിസ്പ്ലെയാണുള്ളത്. HD+ റെസല്യൂഷനുള്ള പാനലാണ് ഇത്. ഒലിയോഫോബിക് കോട്ടിംഗോടുകൂടിയ സ്‌ക്രാച്ച്-റെസിസ്റ്റന്റ് സ്‌ക്രീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മീഡിയടെക് ഹീലിയോ G85 എസ്ഒസിയുടെ കരുത്തിലാണ് പോക്കോ സി55 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കൂ: Happy Diwali Jio Offer: ആരും പ്രതീക്ഷിക്കാത്ത സമ്മാനമാണ് ദീപാവലിയ്ക്ക് Reliance Jio തരുന്നത്!

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് പോക്കോ സി55 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, ടൈം ലാപ്‌സ്, എച്ച്‌ഡിആർ മോഡ് എന്നിവയെല്ലാം ഈ ക്യാമറ സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിലുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Connect On :