Paytm ഓഫർ ;5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Coolpad Note 8 എത്തി,വില 8499

HIGHLIGHTS

Paytm മാളിന്റെ ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കാം

Paytm ഓഫർ  ;5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Coolpad Note 8 എത്തി,വില 8499

മികച്ച സവിശേഷതകൾ കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ് .അതിനു ഏറ്റവും വലിയ ഉദാഹരണം കൂൾപാഡ്‌ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുതിയ സ്മാർട്ട് ഫോൺ തന്നെയാണ് .18.9 റേഷിയോയിലും കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിലുമൊക്കെയാണ് ഈ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 9999 രൂപയാണ് .എന്നാൽ Paytm മാളിൽ നിന്നും1500 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

ഇതിന്റയെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Quad-core MediaTek MTK6750T പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ  ഏറ്റവും പുതിയ   Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറയിലാണ് Coolpad Note 8 പുറത്തിറക്കിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി  ക്യാമറകളും ഇതിനുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 4,000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .8 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 9999 രൂപയാണ് .8500 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo