പാനാസോണിക്കിന്റെ എലുഗ പ്രൈം ,വില 8675
ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കാം
പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലാണ് എലുഗ പ്രൈം .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണിത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.2GHz quad-core MediaTek MT6735 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
SurveyAndroid 6.0 ലാണ് ഓ എസ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2500mAh ന്റെ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .
നേട്ടങ്ങൾ
മികച്ച ഡിസ്പ്ലേ
വെളിച്ചത്തിൽ ക്യാമറ മുന്നിട്ടു നിൽക്കുന്നു
ഡിസൈൻ
വില
കോട്ടങ്ങൾ
ബാറ്ററി ലൈഫ് കുറവാണു
പ്ലാസ്റ്റിക്ക് ബോഡി ഒരു മൈനസ് ആണ്
Experienced Social Media And Content Marketing Specialist View Full Profile
