പാനാസോണിക്കിന്റെ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോൺ

പാനാസോണിക്കിന്റെ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോൺ
HIGHLIGHTS

ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത്

 

പാനസോണിക്കിന്റെ ഏറ്റവും പുതിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .പാനാസോണിക്ക് P99 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് പാനാസോണിക്കിന്റെ  P99 ഉള്ളത് .1.25GHz quad-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  Android 7.0 ലാണ് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില 7490 രൂപയാണ് .9999 രൂപയ്ക്ക് പാനാസോണിക്കിന്റെ തന്നെ എലുഗ ray 700 മികച്ച സവിശേഷതകളോടെ ലഭിക്കുമ്പോൾ പി 99 നു എത്രമാത്രം പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു .

എലുഗയുടെ റേ 700 13 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമെറയാനുള്ളത് .കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും പാനാസോണിക്കിന്റെ എലുഗ റേ 700 കാഴ്ചവെക്കുന്നുണ്ട് .എലുഗ റേ 700 ന്റെ വില 9999 രൂപയുമാണ് .അതുകൊണ്ടു പാനാസോണിക്കിന്റെ ഈ പി 99 എടുക്കുവാൻ ഉദ്ദേശിക്കുന്നവർ എലുഗ റേ 700 ,റെഡ്മി 4 പോലെയുള്ള മോഡലുകൾ ഒന്ന് നോക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo