ഫ്ലിപ്പ്കാർട്ട് ബൊണാൻസ ആഗസ്റ്റ് ;ഒപ്പോ A9 2020 ഫോണുകൾ 13990 രൂപയ്ക്ക്

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫർ

ക്യാഷ് ബാക്കുകളിൽ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങിക്കാവുന്നതാണ്

ഫ്ലിപ്പ്കാർട്ട് ബൊണാൻസ ആഗസ്റ്റ് ;ഒപ്പോ A9 2020 ഫോണുകൾ 13990 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട്  ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ മൊബൈൽ ബൊണാൻസ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 28 വരെയാണ് ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും മൊബൈൽ ബൊണാൻസ ഓഫറുകൾ ലഭിക്കുന്നത് .ഇപ്പോൾ ഒപ്പോയുടെ സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OPPO A9 2020 ഫോണുകൾ 13990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ഇതിനു ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  രണ്ടു വേരിയന്റുകളിൽ ഇത് ലഭിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

അതുപോലെ തന്നെ Qualcomm Snapdragon 665 പ്രോസസറുകളും കൂടാതെ ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .

ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 13990 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile