OPPO Reno11 5G Offer: 32MP സെൽഫി ക്യാമറയുള്ള 2024-ന്റെ മിഡ് റേഞ്ച് OPPO ഫോണിന് 2,999 രൂപ വിലക്കിഴിവ്!

HIGHLIGHTS

OPPO Reno11 5G ഏറ്റവും ആകർഷകമായ ഓഫറിൽ ഇതാ...

കർവ്ഡ് ഡിസ്‌പ്ലേ, വലിയ ബാറ്ററിയുള്ള മിഡ്- റേഞ്ച് സ്മാർട്ഫോണാണിത്

32MP സെൽഫി ക്യാമറയാണ് ഓപ്പോ റെനോയുടെ ഈ ഫോണിലുള്ളത്

OPPO Reno11 5G Offer: 32MP സെൽഫി ക്യാമറയുള്ള 2024-ന്റെ മിഡ് റേഞ്ച് OPPO ഫോണിന് 2,999 രൂപ വിലക്കിഴിവ്!

ഇക്കഴിഞ്ഞ ജനുവരിയിലാണ് OPPO Reno11 5G ലോഞ്ച് ചെയ്തത്. 30,000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ഫോണാണിത്. ഇപ്പോഴിതാ ജനപ്രിയമായ ഈ ഓപ്പോ ഫോൺ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

OPPO Reno11 5G ഓഫർ

കർവ്ഡ് ഡിസ്‌പ്ലേ, വലിയ ബാറ്ററിയുള്ള മിഡ്- റേഞ്ച് സ്മാർട്ഫോണാണിത്. ഓപ്പോ ഫോണുകളിലെ ക്യാമറ ക്വാളിറ്റി റെനോ11 ഫോണുകളിലും പ്രതീക്ഷിക്കാം. 32MP സെൽഫി ക്യാമറയാണ് ഓപ്പോ റെനോയുടെ ഈ ഫോണിലുള്ളത്. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഓപ്പോ ഉപയോഗിച്ചിട്ടുള്ളതും. ഫോണിന് ഇപ്പോൾ ലഭിക്കുന്ന ഓഫറും ഫീച്ചറുകളും എന്തെല്ലാമെന്ന് നോക്കാം.

OPPO Reno11 5G
OPPO Reno11 5G

OPPO Reno11 5G ഫീച്ചറുകൾ

6.7-ഇഞ്ച് FHD+ കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഓപ്പോ റെനോ 11ലുള്ളത്. 800nits ബ്രൈറ്റ്നെസ് സ്ക്രീനാണിത്. ഡിസ്പ്ലേയിൽ 120Hz റീഫ്രെഷ് റേറ്റുണ്ട്.

മീഡിയാടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 67W SUPERVOOC ചാർജിങ്ങിനെ ഓപ്പോ റെനോ11 സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,000mAh ബാറ്ററിയും റെനോ 11 നൽകിയിരിക്കുന്നു.

ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഇത് OIS സപ്പോർട്ടോടെ വരുന്നു. 8 മെഗാപിക്സലിന്റെ അൾട്രാവൈഡ് ക്യാമറ പിൻവശത്തുണ്ട്. ഇതിന് പുറമെ 32 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. സെൽഫി, വീഡിയോ കോളുകൾക്കായി 32MP ഫ്രെണ്ട് ക്യാമറയുമുണ്ട്.

Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC എന്നീ ഫീച്ചറുകൾ സ്മാർട്ഫോണിലുണ്ട്. കണക്റ്റിവിറ്റിക്കായി USB-C പോർട്ടും ഓപ്പോ റെനോ സീരീസ് ഫോണിൽ നൽകിയിരിക്കുന്നു.

ഇപ്പോഴത്തെ ഓഫർ

ഫ്ലിപ്കാർട്ടിലാണ് ഓപ്പോ റെനോ 11ന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് ലാഭത്തിൽ ഫോൺ വാങ്ങാം. ബാങ്ക് ഓഫറുകൾ വഴി നിങ്ങൾക്ക് 2,999 രൂപ വരെ കിഴിവ് സ്വന്തമാക്കാം. 2,999 രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഓഫറും ലഭിക്കുന്നതാണ്.

ഓപ്പോ റെനോ 11ന്റെ 2 വേരിയന്റുകൾക്കും ഓഫറുകളുണ്ട്. ഇതിന്റെ ബേസിക് വേരിയന്റാണ് 8GB + 128GB മോഡൽ. 27,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ 2799 രൂപയുടെ ബാങ്ക് ഓഫർ കൂടി ചേർത്താൽ കൂടുതൽ പണം ലാഭിക്കാം. അതായത് 25,200 രൂപയ്ക്ക് ഫോൺ വാങ്ങാം.

READ MORE: 108MP Infinix Note 5G ഫോണിനൊപ്പം 4000 രൂപയുടെ പവർ ബാങ്കും കിറ്റും Free!

ബാങ്ക് ഓഫർ ഇങ്ങനെ…

അതുപോലെ 8GB + 256GB ഓപ്പോ ഫോൺ 29,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഉയർന്ന വേരിയന്റിന് 2,999 രൂപ ഓഫറാണ് ലഭിക്കുന്നത്. ഇത് കൂടി ഉൾപ്പെടുത്തിയാൽ 27,000 രൂപയ്ക്ക് വാങ്ങാം. എല്ലാ ബാങ്ക് കാർഡുകൾക്കും ഓഫറില്ല. ICICI, HDFC, SBI കാർഡുകൾക്കാണ് ഓഫർ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് വിലക്കിഴിവ് നേടാം. വേവ് ഗ്രീൻ, റോക്ക് ഗ്രേ ഷേഡുകളിൽ ഫോൺ ലഭ്യമാണ്. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo