OPPO RENO 3 PRO, RENO 3 ഫോണുകൾ 5G സപ്പോർട്ടിൽ എത്തി

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 27 Dec 2019 14:22 IST
HIGHLIGHTS
  • ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

OPPO RENO 3 PRO, RENO 3 ഫോണുകൾ 5G സപ്പോർട്ടിൽ എത്തി
OPPO RENO 3 PRO, RENO 3 ഫോണുകൾ 5G സപ്പോർട്ടിൽ എത്തി

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .OPPO RENO 3 PRO, RENO 3എന്നി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 5ജി സപ്പോർട്ടും ആണ് .ഇതിന്റെ വിപണിയിലെ വില പ്രതീഷിക്കുന്നത് 40000 രൂപയ്ക്ക് അടുത്താണ് .കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

OPPO RENO 3 PRO

 6.5- ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080 x 2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  Gorilla Glass 5 ന്റെ പ്രൊട്ടക്ഷനും ഈ ഫോണുകളുടെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നു .പ്രോസസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 765G ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് . Android 10[ ColorOS 7 ]ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8GB + 128GB കൂടാതെ 12GB RAM + 256GB വേരിയന്റുകൾ ആണ് എത്തിയിരിക്കുന്നത് .

Oppo Reno 3 Pro ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ + 13 മെഗാപിക്സലിന്റെ ടെലിഫോട്ടോ കൂടാതെ 5x hybrid സൂം സഹിതം + 2 മെഗാപിക്സലിന്റെ മോണോ ക്രോം ലെൻസ് എന്നിവയാണ് പിന്നിലുള്ളത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും OPPO RENO 3 PRO എന്ന ഫോണുകൾക്ക് നൽകിയിരിക്കുന്നു .4025mAh ന്റെ VOOC Flash Charge 4.0 ബാറ്ററിയും ഇതിനുണ്ട് .CNY 3,999 (Rs 40,000 approx) രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .കൂടാതെ 12 ജിബിയുടെ വേരിയന്റുകൾക്ക് 4,499 (Rs 45,000 approx) രൂപയും ആണ് വില വരുന്നത് .

OPPO RENO 3

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ ഫോണുകൾ എത്തുന്നത് .കൂടാതെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4025mAhന്റെ VOOC 4.0 ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 8GB RAM + 128GB കൂടാതെ 12GB RAM RAM + 128GB വേരിയന്റുകളിൽ ആണ് എത്തിയിരിക്കുന്നത് . CNY 3,399 (Rs 34,000 approx) രൂപ മുതൽ ആണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ