മുന്നിലും പിന്നിലും 50MP ക്യാമറ, 7000mAh ബാറ്ററി; Oppo Reno 16 Series ഓഫറുകളോടെ ലഭ്യം!

മുന്നിലും പിന്നിലും 50MP ക്യാമറ, 7000mAh ബാറ്ററി; Oppo Reno 16 Series ഓഫറുകളോടെ ലഭ്യം!

പ്രീമിയം ഡിസൈനിനൊപ്പം മികച്ച ക്യാമറയും കരുത്തൻ ബാറ്ററിയുമായി എത്തിയ Oppo Reno 16 Series ഇന്ന് മുതൽ വാങ്ങാം. മുന്നിലും പിന്നിലും 50MP ക്യാമറ സിസ്റ്റവും 7000mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ട് ഫോണാണിത്. സെൽഫി പ്രേമികൾക്കായി 50 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാ ഓപ്പോ റെനോ 16, ഓപ്പോ റെനോ 16സിയുടെ പ്രത്യേകതകളാണ്. 7000mAh ബാറ്ററിയാണ് ഓപ്പോ റെനോ 16 സിയിലുള്ളത്. 6,700mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ഓപ്പോ റെനോ 16 5ജിയ്ക്കുണ്ട്. ആദ്യ വിൽപ്പനയിൽ ബാങ്ക് ഡിസ്കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് EMI ഓപ്ഷനുകൾ എന്നിവയും ഫോണിന്റെ സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Oppo Reno 16 Series Price India

SBI, HDFC ബാങ്ക്, മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ 10 ശതമാനം ക്യാഷ്ബാക്ക് നേടാം. ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഇന്ന് ഫോണിന്റെ വിൽപ്പന ആരംഭിക്കും.

  1. ഓപ്പോ റെനോ 16 5ജി

8GB + 256GB: 61,999 രൂപ
12GB + 256GB: 67,999 രൂപ
സ്റ്റാറി വൈറ്റ്, സ്റ്റെല്ലർ പർപ്പിൾ, ട്വിലിറ്റ് വയലറ്റ് കളറുകളിൽ വാങ്ങാം.

Oppo Reno 16
  1. ഓപ്പോ റെനോ 16സി 5ജി

8GB + 128GB: 46,999 രൂപ
12GB + 256GB:: 49,999 രൂപ

സ്റ്റാറി വൈറ്റ്, സ്റ്റെല്ലർ പർപ്പിൾ, ട്വിലിറ്റ് വയലറ്റ് നിറങ്ങളിൽ വാങ്ങാം.

Also Read: പുതിയ പവർഹൗസ് ഫോൺ! 7000mAh ബാറ്ററിയും 50MP LYTIA 600 ക്യാമറയുമായി Moto G77 Power

ഓപ്പോ റെനോ 16, ഓപ്പോ റെനോ 16സി പ്രത്യേകതകൾ

6.32 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്‌പ്ലേയിലാണ് ഓപ്പോ റെനോ അവതരിപ്പിച്ചത്. 120Hz വരെ റിഫ്രഷ് റേറ്റ്, 3500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്.

6.57 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനിലാണ് ഓപ്പോ റെനോ 16സി പുറത്തിറക്കിയത്. ഇതിന് 1,400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ലഭിക്കും.

റെനോ 15 5ജി സ്റ്റാൻഡേർഡ് മോഡലിൽ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. റെനോ 16സി കുറഞ്ഞ മോഡലിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

6,700mAh ബാറ്ററിയാണ് റെനോ 16 5ജിയിലുള്ളത്. അതേ സമയം 7,000mAh ബാറ്ററിയാണ് റെനോ 16സിയിൽ നൽകിയിട്ടുള്ളത്.

രണ്ട് ഫോണുകൾക്കും IP66, IP68, IP69, IP69K റേറ്റിംഗുള്ള ഡ്യൂറബിലിറ്റിയുണ്ട്. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി സപ്പോർട്ട് റെനോ 16 സീരീസ് പിന്തുണയ്ക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile