Oppo Reno 15 Pro Mini 5G
Oppo Reno 15 Pro Mini 5G: പോക്കറ്റ് സൈസിൽ കിടിലൻ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് ഓപ്പോ. കോംപാക്റ്റ് ഫോണുകളിലേക്ക് വളരെ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാനാണ് റെനോ 15 പ്രോ മിനി വന്നിരിക്കുന്നത്. 200MP ക്യാമറയും കരുത്തുറ്റ ബാറ്ററിയുമുള്ള പ്രീമിയം സ്റ്റൈൽ സ്മാർട്ട് ഫോൺ ആണിത്.
മികച്ച ക്യാമറയും ഒതുക്കവും ചെറുതുമായ സ്മാർട്ഫോണുമാണ് നിങ്ങളുടെ ചോയിസെങ്കിൽ ഇത് ഉത്തമമാകും. പോരാഞ്ഞിട്ട് ഓപ്പോ റെനോ 15 പ്രോ മിനിയിൽ പ്രീമിയം എക്സ്പീരിയൻസും കൂടി ലഭിക്കുന്നു. പ്രോ മോഡലിൽ കൊടുത്തിരിക്കുന്നത് പോലെ മിനി വേർഷനിലും ട്രിപ്പിൾ ക്യാമറയാണുള്ളത്.
ഓപ്പോ റെനോ15 പ്രോയിലെ അതേ റെസല്യൂഷനിലുള്ള ക്യാമറയാണ് ഇതിലും വരുന്നത്. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഇതിലുണ്ട്. അതുപോലെ സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ 3.5x ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും വരുന്നു. ഇതിൽ 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ് സജ്ജീകരിച്ചിരിക്കുന്നു. ഈ ട്രിപ്പിൾ സെൻസറിന് പുറമെ മുൻവശത്ത് അൾട്രാ വൈഡ് സെൽഫിയ്ക്കായി 50എംപി ക്യാമറ തന്നെയാണ് കൊടുത്തിട്ടുള്ളത്.
കോംപാക്റ്റ് ഫോണായതിനാൽ തന്നെ 6.32 ഇഞ്ച് വലിപ്പമാണുള്ളത്. 120Hz AMOLED പാനലുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ലഭിക്കുന്നു. ഇതിൽ പ്രോ മോഡലിലെ അതേ പ്രോസസറും പ്രവർത്തിക്കുന്നു. മീഡിയാടെക്ക് ഡൈമൻസിറ്റി 8450 SoC ആണ് ഫോണിലെ പ്രോസസർ.
6,200mAh ആണ് മിനി വേർഷനിലെ ബാറ്ററി. ഇതും പ്രോ മോഡലിൽ ഉപയോഗിച്ചിട്ടുള്ള അതേ സെല്ലാണ്. ഈ സ്മാർട്ട്ഫോണിൽ നിങ്ങൾക്ക് 80W വേഗത്തിൽ ചാർജിങ് സാധ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.
Also Read: പുത്തൻ പ്രോ ഫോണുമായി Oppo! 6,500mAh ബാറ്ററിയും, 200MP ക്യാമറയും മറ്റ് കിടിലൻ ഫീച്ചറുകളും
ഓപ്പോ റെനോ 15 പ്രോ മിനി രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 59,999 രൂപയാകുന്നു. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 64,999 രൂപയുമാണ് വില.
ജനുവരി 13 ശനിയാഴ്ചയാണ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന. ഫ്ലിപ്കാർട്ടിലും ആമസോണിലും ഓപ്പോ ഇന്ത്യ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലും ഫോൺ ലഭ്യമാകുന്നു.