6300mAh പോകോ C85x 5ജി വന്നപ്പോൾ Oppo ഇറക്കി 6500mAh പവറിൽ പുതിയ വേരിയന്റ്!

ബജറ്റ് 5G സ്മാർട്ട്‌ഫോൺ വിപണിയിൽ പോകോ C85x എത്തിയതിന് പിന്നാലെ Oppo K14x 5G യും പുറത്തിറക്കി. പോകോയുടെ കരുത്തൻ സെല്ലിനെ കവച്ചുവയ്ക്കുന്ന പുതിയ വേരിയന്റ് ഓപ്പോ 5ജി സ്മാർട്ട് ഫോണാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകുന്ന ഫോണാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യം ഈ ഫോൺ അവതരിപ്പിച്ചത്.

6300mAh ബാറ്ററിയുമായി എത്തിയ Poco C85x 5ജിയ്ക്ക് പകരം ഇതിൽ 6500mAh ബാറ്ററിയാണ് ഓപ്പോയിലുള്ളത്. പുതിയ ഓപ്പോ ഫോണിന്റെ സവിശേഷതകളും വിലയും വിശദമായി പരിശോധിക്കാം.

Oppo K14x 5G Battery

ദീർഘനേരം നിലനിർത്താവുന്ന 6500mAh ബാറ്ററിയിലാണ് ഓപ്പോയുടെ ബജറ്റ് ഫോണും അവതരിപ്പിച്ചത്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇതേ സമയം പോകോയുടെ ഇന്ന് ലോഞ്ച് ചെയ്ത ബജറ്റ് ഫോണിന് 15 വാട്ട് ചാർജിങ് സ്പീഡ് മാത്രമാണുള്ളത്. മറുവശത്ത് ഓപ്പോയിൽ വേഗത്തിൽ റീചാർജ് ചെയ്യാനും, ഒരു ദിവസം മുഴുവൻ അത് നിലനിർത്താനുമുള്ള കപ്പാസിറ്റിയുണ്ട്.

Oppo K14x 5G Specifications

സ്മൂത്ത് ഡിസ്പ്ലേയുള്ള പുതിയ സ്റ്റോറേജ് വേരിയന്റാണ് ഈ ഓപ്പോ കെ14എക്സ് 5ജി. 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഓപ്പോ കെ15എക്സ് 5ജിയിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഈ ഓപ്പോ ഹാൻഡ്സെറ്റിൽ ലഭിക്കും. ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 1125 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുമെന്ന് ഓപ്പോ പറയുന്നു.

മികച്ച ഡ്യൂറബിലിറ്റിയും ഓപ്പോ K14x 5ജിയിൽ ലഭിക്കും. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP64 റേറ്റിംഗും ഫോണിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറാണ് ഫോണിന് പെർഫോമൻസ് കൊടുക്കുന്നത്.

Oppo K14x 5G launch in India on 10 February check specs fetures

128GB UFS 2.2 സ്റ്റോറേജ് പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. ഇത് microSD കാർഡ് വഴി 1 ടിബി സ്റ്റോറേജ് പിന്തുണയ്ക്കുന്നു. 8GB വെർച്വൽ റാം സപ്പോർട്ട് ഓപ്പോ K14x 5ജിയിൽ ലഭിക്കുന്നു. Color OS 16 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഓപ്പോയിലുള്ളത്.

Also Read: ബജറ്റ് റേഞ്ചിൽ 5G ‘ബാറ്ററി മോൺസ്റ്റർ’, Samsung Galaxy M17e 5G ലോഞ്ച് പ്രഖ്യാപിച്ചു

ഈ സ്മാർട്ട് ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. f/1.8 അപ്പേർച്ചർ സപ്പോർട്ട് ചെയ്യുന്ന 50MP പിൻ ക്യാമറ ഇതിലുണ്ട്. f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. ഇത് LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുമുള്ള ക്യാമറയാണ്. f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയ്ക്ക് 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ട്. എഐ ഇറേസർ, AI Best Shot പോലുള്ള എഐ ഫീച്ചറുകളും ഈ ഫോണിലെ ക്യാമറയിൽ ലഭിക്കും.

ഓപ്പോ K14x 5ജി ഇന്ത്യയിലെ വില

4GB + 64GB ഇന്റേണൽ സ്റ്റോറേജിന്റെ 64ജിബി വേരിയന്റാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. 4ജിബി+128ജിബി, 6ജിബി+128ജിബി കോൺഫിഗറേഷനുകൾ മുമ്പ് ഓപ്പോ അവതരിപ്പിച്ചത്. ഇതിനേക്കാൾ കുറഞ്ഞ വിലയിലാണ് ബേസിക് വേരിയന്റ് എത്തിച്ചത്. ഇതിന് ഇന്ത്യയിൽ 12,999 രൂപയാണ് വില. ഫ്ലിപ്കാർട്ടിലൂടെയും OPPO ഇ-സ്റ്റോറിലൂടെയും ഓപ്പോ ഫോൺ വാങ്ങാനാകും.

ഓപ്പോ K14x 5G vs പോകോ C85x 5G

1. ഓപ്പോ K14x 5G: 6500mAh ബാറ്ററി
പോകോ C85x 5G: 6300mAh ബാറ്ററി

      2. ഓപ്പോ K14x 5G: 6.75-ഇഞ്ച് LCD ഡിസ്പ്ലേ
      പോകോ C85x 5G: 6.74-ഇഞ്ച് LCD ഡിസ്പ്ലേ

      3. ഓപ്പോ K14x 5G: മീഡിയാടെക് ഡൈമൻസിറ്റി 6300
      പോകോ C85x 5G: മീഡിയാടെക് ഡൈമൻസിറ്റി 6100+

      Anju M U

      Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

      Connect On :