Oppo K13 Turbo 5g
നിയോൺ ഡിസൈനിൽ Oppo K13 Turbo 5G ഇന്ത്യയിൽ പുറത്തിറക്കി. 30000 രൂപയ്ക്ക് താഴെ വിലയാകുന്ന ഓപ്പോ 5ജി സ്മാർട്ഫോണാണിത്. K13 Turbo Pro 5G-യ്ക്കൊപ്പമാണ് ഈ ടർബോ 5ജി ഹാൻഡ്സെറ്റും ലോഞ്ച് ചെയ്തിരിക്കുന്നത്. 7,000mAh പവറും 80 വാട്ട് സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുമുള്ള ഹാൻഡ്സെറ്റാണിത്. ഫോണിന്റെ വിലയും ഫീച്ചറുകളും പരിശോധിക്കാം.
ഓഗസ്റ്റ് 18 തിങ്കളാഴ്ച മുതൽ ഒപ്പോ കെ സീരീസ് ഹാൻഡ്സെറ്റ് പർച്ചേസ് ആരംഭിക്കുന്നു.
ഡിസ്പ്ലേ: 6.8-ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് കെ13 ടർബോ 5ജി. ഇതിന് 120Hz റിഫ്രഷ് റേറ്റും 1,600 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് അൺലോക്ക് സപ്പോർട്ടുമുണ്ട്. ലോ ബ്ലൂ ലൈറ്റ് സാങ്കേതികവിദ്യയും ഇതിലുണ്ട്.
ചിപ്‌സെറ്റ്: ഓപ്പോ കെ13 ടർബോയിൽ മീഡിയടെക് ഡൈമെൻസിറ്റി 8450 പ്രോസസറാണുള്ളത്. കെ13 ടർബോ പ്രോയിൽ സ്നാപ്ഡ്രാഗൺ 8എസ് ജെൻ 4 പ്രോസസറാണ് കൊടുത്തിരിക്കുന്നത് എന്നതാണ് വ്യത്യാസം. പേഴ്സണൽ ഗെയിം അസിസ്റ്റന്റ്, അൾട്രാ പെർഫോമൻസ് ഔട്ട്ഡോർ മോഡ് 2.0, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഫോണിലുണ്ട്.
7,000mm സ്വകയർ കൂളിങ് ടെക്നോളജി ഇതിലുണ്ട്. 19,000mm സ്വകയർ ഗ്രാഫൈറ്റ് ലെയറും സ്മാർട്ഫോണിനുണ്ട്.
ഒഎസ്: ബേസിക് വേരിയന്റായ K13 Turbo 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസാണുള്ളത്.
ക്യാമറ: ഫോണിൽ OIS സപ്പോർട്ടുള്ള അൾട്രാ HD നൈറ്റോഗ്രാഫി ഫീച്ചർ ലഭിക്കും. ഇതിൽ AI- പവർഡ് 50MP പ്രൈമറി ക്യാമറയുണ്ട്. 2MP സെക്കൻഡറി പിൻ ക്യാമറയും 16MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. Al എറേസർ 2.0, Al Unblur, AI റിഫ്ളക്ഷൻ റിമൂവർ, Al ക്ലാരിറ്റി എൻഹാൻസർ തുടങ്ങിയ AI ഫോട്ടോ എഡിറ്റിംഗ് സപ്പോർട്ടും ഇതിനുണ്ട്.
ബാറ്ററി: 7,000mAh പവറും, 80W സൂപ്പർവൂക്ക് ചാർജിങ്ങും ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു.
ഡ്യൂറബിലിറ്റി: IPX6, IPX8, IPX9 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കുന്നു. ഇതിൽ സ്പ്ലാഷ് ടച്ച് ടെക്നോളജിയുമുണ്ട്. ഗ്ലോവ് മോഡുകൾ പോലുള്ള ഫീച്ചറുകളും സ്മാർട്ഫോണിനുണ്ട്.
ഫസ്റ്റ് പർപ്പിൾ, നൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് മാവെറിക് എന്നീ മൂന്ന് കളറുകളിലാണ് ഹാൻഡ്സെറ്റ് പുറത്തിറക്കിയത്. നിയോൺ ഡിസൈനും ബ്രീതിങ് എൽഇഡികളും ഇതിലുണ്ട്. സ്മാർട്ട്‌ഫോൺ എട്ട് നിറങ്ങളിലുള്ള ഡൈനാമിക് ഡിസ്‌പ്ലേകളെ പിന്തുണയ്ക്കുന്നു.
8GB റാമും 128GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണ് കുറഞ്ഞ വേരിയന്റ്. 27,999 രൂപയാണ് ഇതിന്റെ വില. 8GB + 256GB ടോപ് വേരിയന്റിന് 29,999 രൂപയാകുന്നു. ഓഗസ്റ്റ് 11 മുതൽ പ്രീ-ബുക്കിങ്ങും, ഓഗസ്റ്റ് 18 മുതൽ വിൽപ്പനയും നടക്കും.
ഫ്ലിപ്കാർട്ട്, ഒപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് ആദ്യ വിൽപ്പന. ഗെയിമിങ് പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന സ്മാർട്ഫോണാണ് ഓപ്പോ കെ13 ടർബോ 5ജി.