25 മെഗാപിക്സലിന്റെ ക്യാമറയിൽ ഒപ്പോ F7 ഇന്ന് മുതൽ
ഒപ്പോയുടെ F7 ഇന്ന് ഫ്ലിപ്പ്കാർട്ടിൽ എത്തുന്നു
ഒപ്പോയുടെ സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത .ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ F7 വിപണിയിൽ എത്തിയിരിക്കുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ബുക്കിങ് നടത്താവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 25 മെഗാപിക്സലിന്റെ ക്യാമറയും കൂടാതെ 6 ജിബിയുടെ റാംമ്മും ആണ് .
Survey6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .
ഒക്റ്റകോർ സ്നാപ്പ്ഡ്രാഗൺ 670 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകൾ കാഴ്ചവെക്കുന്നത് . 16+5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .
3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ വില 21990 രൂപയാണ് .എന്നാൽ മറ്റൊരു മോഡൽകൂടി ഒപ്പോ പുറത്തിറക്കുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന സ്പെഷ്യൽ എഡിഷൻ മോഡലാണിത് .
ഈ പുതിയ സ്പെഷ്യൽ എഡിഷന്റെ വില 26990 രൂപയാണ് .ഇതിന്റെ ക്യാമറകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു . 296 ഫേഷ്യല്‍ റെക്കഗനേഷന്‍ പൊയന്‍റ്, ബ്യൂട്ടി 2.0 ആപ്പ് എന്നിവ ഈ ക്യാമറയുടെ പ്രത്യേകതയാണ്.
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക
Experienced Social Media And Content Marketing Specialist View Full Profile


