OPPO F33 Pro 5G സെയിൽ തുടങ്ങി! പവറിന് 7000mAh ബാറ്ററി, വ്ളോഗിങ്ങിന് 50MP സെൽഫി ക്യാമറയും
ചാർജിംഗ് ടെൻഷനുകൾക്ക് വിട നൽകി വിപണിയിൽ പുതിയതായി എത്തിയ Oppo F33 Pro 5G ഇപ്പോൾ വാങ്ങാം. 7,000 mAh ബാറ്ററിയും 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുമുള്ള സ്മാർട്ട് ഫോണാണിത്. സെൽഫി പ്രേമികൾക്കായി 50MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറയുള്ള ഓപ്പോ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. സ്റ്റാറി ബ്ലൂ, പാഷൻ റെഡ്, മിസ്റ്റി ഫോറസ്റ്റ് നിറങ്ങളിലാണ് ഓപ്പോ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചത്. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ആദ്യ വിൽപ്പനയിലെ ഓഫറുകളും വിശദമായി അറിയാം.
SurveyOppo F33 Pro 5G Features
120Hz റിഫ്രഷ് റേറ്റ്, 1400 nits പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളർ കവറേജുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 6.57-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണുള്ളത്.
6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 6360 MAX ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിന് 8GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജ് സപ്പോർട്ടുമുണ്ട്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഓപ്പോ എഫ്33 പ്രോയിൽ 50MP പ്രൈമറി പിൻ ക്യാമറയുണ്ട്. ഇതിൽ 2MP ഡെപ്ത് സെൻസറും കൊടുത്തിരിക്കുന്നു. 100° ഫീൽഡ് ഓഫ് വ്യൂവുള്ള 50MP അൾട്രാ-വൈഡ് ഫ്രണ്ട് ക്യാമറ ഇതിനുണ്ട്. AI സപ്പോർട്ടുള്ള AI ഗ്രൂപ്പ്ഫൈ എക്സ്പെർട്ട്, AI പോർട്രെയിറ്റ് ഗ്ലോ തുടങ്ങിയ സവിശേഷതകളും ഫോണിൽ നൽകിയിട്ടുണ്ട്.

ഓപ്പോ എഫ്33 പ്രോയ്ക്ക് 7,000mAh ബാറ്ററിയുണ്ട്. ഈ പവർഫുൾ ബാറ്ററിയ്ക്ക് 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇത് റിവേഴ്‌സ്, ബൈപാസ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
ഫോണിന് IP69K സർട്ടിഫിക്കേഷനുമുണ്ട്. MIL-STD-810H ഈടുള്ള സ്മാർട്ട് ഫോണാണിത്. വിവിധ തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ ഫോണിലുണ്ട്. ഇതിൽ 5G SA/NSA, Wi-Fi 6, ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C സപ്പോർട്ട് ലഭിക്കുന്നു. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇൻഫ്രാറെഡ് സപ്പോർട്ടും ലഭ്യമാണ്.
ഓപ്പോ എഫ്33 പ്രോ 5ജി ഇന്ത്യയിലെ വിലയും ഓഫറുകളും
രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് ഓപ്പോ ഫോൺ അവതരിപ്പിച്ചത്. ഓപ്പോ F33 Pro 5ജിയുടെ വിൽപ്പന ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോയുടെ വെബ്‌സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയാണ്.
- 8GB റാം, 128GB: 37,999 രൂപ
- 8GB റാം, 256GB: 40,999 രൂപ
മിക്ക ബാങ്ക് കാർഡുകൾക്കും 10% കിഴിവ് ലഭിക്കുന്നു. 4,099 രൂപ വരെ ഇങ്ങനെ ലാഭം കണ്ടെത്താം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile