തകർപ്പൻ ഫീച്ചറുകളിൽ ഒപ്പോയുടെ F17 സീരിയസ്സുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Sep 2020
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു

Oppo F17 Pro, Oppo F17 എന്നി സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്

ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്

തകർപ്പൻ ഫീച്ചറുകളിൽ ഒപ്പോയുടെ F17 സീരിയസ്സുകൾ പുറത്തിറക്കി
തകർപ്പൻ ഫീച്ചറുകളിൽ ഒപ്പോയുടെ F17 സീരിയസ്സുകൾ പുറത്തിറക്കി

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements

ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Oppo F17 Pro, Oppo F17 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ Oppo F17 Pro, Oppo F17 എന്നി സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .Oppo F17 Pro സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 7 മുതൽ സെയിൽ ആരംഭിക്കുന്നതാണ് .എന്നാൽ Oppo F17 ഫോണുകളുടെ വില വന്നിട്ടില്ല .

Oppo F17 Pro സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് മീഡിയടെക്കിന്റെ പ്രോസ്സസറുകളിലാണ് .MediaTek Helio P95 ലാണ് Oppo F17 Pro ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ നോക്കാം .ഇതിനു 48 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകൾ  + 2 മെഗാപിക്സൽ മോണോക്രോം  + 2 മെഗാപിക്സൽ portrait സെൻസറുകൾ എന്നിവയാണുള്ളത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ 4,000mAhന്റെ (30W VOOC Flash Charge 4.0 ) ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

4G VoLTE, Wi-Fi, Bluetooth, GPS/ A-GPS കൂടാതെ USB Type-C,മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുന്നത് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ + 128 ജിബി വേരിയന്റുകൾക്ക് 22990 രൂപയാണ് വില വരുന്നത് .Oppo F17 Pro സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 7 മുതൽ സെയിൽ ആരംഭിക്കുന്നതാണ്.

Oppo F17-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.44  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് . .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് സ്നാപ്പ്ഡ്രാഗന്റെ  പ്രോസ്സസറുകളിലാണ് . Qualcomm Snapdragon 662 ലാണ് Oppo F17  ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

logo
Anoop Krishnan

Web Title: Oppo F17 Pro, Oppo F17 With Quad Rear Launched in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status