8000mAh പവർഫുൾ പ്രീമിയം OnePlus സ്മാർട്ട്ഫോൺ Amazon ഓഫറിൽ വെറും 33000 രൂപയ്ക്ക്!

8000mAh പവർഫുൾ പ്രീമിയം OnePlus സ്മാർട്ട്ഫോൺ Amazon ഓഫറിൽ വെറും 33000 രൂപയ്ക്ക്!

പ്രീമിയം ഫീച്ചറുകളുമായി വിപണി കീഴടക്കിയ OnePlus Nord CE6 5G ഫോണിന് അതിഗംഭീരമായ വിലക്കിഴിവ്. ഓഗസ്റ്റ് 12 ന് അവസാനിക്കുന്ന Amazon Great Freedom Sale 2026 ലാണ് ഓഫർ. സാധാരണ പവർബാങ്കുകളിൽ മാത്രം കണ്ടുവരാറുള്ള 8,000mAh ഭീമൻ ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. പോരാഞ്ഞിട്ട് സ്നാപ്ഡ്രാഗൺ പെർഫോമൻസും 144Hz 1.5K AMOLED ഡിസ്പ്ലേയും ചേരുമ്പോൾ ഗെയിമിങ് പ്രേമികൾക്കും ജെൻസികൾക്കും ഏറ്റവും ഇഷ്ടപ്പെടുന്ന മോഡലിലൊന്നായി ഇത് ഇടംപിടിച്ചു.

Digit.in Survey
✅ Thank you for completing the survey!

40,999 രൂപ വിലയുള്ള ഫോൺ ഓഫറിലൂടെ 33000 രൂപ റേഞ്ചിൽ വാങ്ങിക്കാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വൺപ്ലസ് ഫോൺ ആകർഷകമായ ഇൻസ്റ്റന്റ് കിഴിവും ബാങ്ക് ഓഫറും, ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളിലുമാണ് ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയത്. പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇന്ന് അർധരാത്രി വരെ ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വൺപ്ലസ് നോർഡ് സിഇ 6 5ജിയെ കുറിച്ചും ആമസോൺ ഫ്രീഡം സെയിലിലെ ഓഫറിനെ കുറിച്ചും അറിയാം.

OnePlus Nord CE6 5G Price Cut Amazon

40,999 രൂപ വിലയ്ക്കാണ് വൺപ്ലസ് ഈ സ്റ്റൈലിഷ് ഫോൺ പുറത്തിറക്കിയത്. ഓഫർ സെയിലിന്റെ ഭാഗമായി ആമസോൺ സൈറ്റിൽ സ്മാർട്ട് ഫോൺ 34,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1250 രൂപയുടെ ഇളവ് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെയും ലഭിക്കും. ഇങ്ങനെ വൺപ്ലസ് നോർഡ് സിഇ 6 5ജി 33000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. പഴയ ഫോൺ അപ്ഗ്രേഡ് ചെയ്യുകയാണെങ്കിൽ 33100 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നു. ഇതിന് പുറമെ ആമസോൺ 1,230 രൂപയുടെ ഇഎംഐ ഓഫറും 1,954 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. ഫോണിന്റെ 8GB + 128GB വേരിയന്റിനാണ് ഈ വിലക്കിഴിവ്.

വൺപ്ലസ് നോർഡ് സിഇ6 5ജി സവിശേഷതകൾ

144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. 4nm പ്രോസസ്സിൽ നിർമ്മിച്ച സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ് ഇതിൽ പ്രവർത്തിക്കുന്നു. 144FPS വരെയുള്ള ഗെയിമിംഗിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇത് ആറ് മണിക്കൂർ വരെ BGMI ഗെയിംപ്ലേ ഉറപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഫോട്ടോഗ്രാഫിക്കായി, ഡ്യുവൽ-ആക്സിസ് OIS സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയുണ്ട്. മുൻവശത്ത് 32MP സെൽഫി ക്യാമറയും വരുന്നു. OxygenOS 16 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് വേർഷനാണ് ഇതിലുള്ളത്.

Also Read: Samsung 8 kg വാഷിങ് മെഷീനുകൾ വാങ്ങാൻ ഇതിലും നല്ലൊരു അവസരമില്ല; ആമസോൺ ധമാക്ക ഓഫർ!

80W SUPERVOOC ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്സ് വയർഡ് ചാർജിംഗും വൺപ്ലസ് നോർഡ് സിഇ6 5ജി പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിന് കരുത്തേകുന്നത് 8000mAh ബാറ്ററിയാണ്. മികച്ച ഡ്യൂറബിലിറ്റിയും വൺപ്ലസ് ഫോണിൽ ലഭ്യമാണ്. IP66, IP68, IP69, IP69K റേറ്റിംഗുകളും MIL-STD-810H സർട്ടിഫിക്കേഷനും ഇതിനുണ്ട്.

Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile