സ്മാർട്ട്‌ഫോൺ ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത വിപ്ലവകരമായ മാറ്റങ്ങളുമായി OnePlus Nord 6 ലോഞ്ച് ചെയ്യുന്നു. മിഡ്-റേഞ്ച് ഫോണുകളുടെ എല്ലാ റെക്കോർഡുകളും തകർക്കുന്ന സ്മാർട്ട് ഫോണാകുമിത്. വൺപ്ലസിന്റെ ജനപ്രിയ മോഡലുകളാണ് നോർഡ് സീരീസിൽ വരുന്നത്. വൺപ്ലസ് നോർഡ് 6, ഏപ്രിൽ 7 ന് ലോഞ്ച് ചെയ്യും. പുത്തൻ സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയിലൂടെ 9000mAh ബാറ്ററിയും, 165 ഹെർട്സ് റിഫ്രഷ് റേറ്റിന്റെ സ്മൂത്ത് ഡിസ്പ്ലേയുമുള്ള ഫോണാണിത്. ഫോണിന്റെ ലോഞ്ച് വിശേഷങ്ങളും സവിശേഷതകളും വിശദമായി അറിയാം.
പുത്തൻ നോർഡ് 6 ഫോൺ ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ലോഞ്ച് ചെയ്യും. വൺപ്ലസിന്റെ ഏറ്റവും പുതിയ മിഡ്-റേഞ്ചിൽ ഉൾപ്പെടുന്ന മോഡലാണിത്. 35000 രൂപ മുതൽ 40000 രൂപ റേഞ്ചിലാകും ഫോൺ കമ്പനി അവതരിപ്പിക്കുന്നത്. ചിപ്പിന്റെ ഇന്ത്യയിലെ വിലക്കയറ്റമാണ് നോർഡ് സീരീസ് സ്മാർട്ട് ഫോണുകൾക്കും വില ഉയരാൻ കാരണമെന്ന് ലൈവ്മിന്റ് റിപ്പോർട്ടിൽ പറയുന്നു. എന്തായാലും ലോഞ്ചിന് ശേഷം വൺപ്ലസ് നോർഡ് 6-ന്റെ വില കൃത്യമായി അറിയാനാകും.
നാളെ ലോഞ്ച് ചെയ്യുന്ന സ്മാർട്ട് ഫോണിന്റെ ഏതാനും ഫീച്ചറുകളെ കുറിച്ച് ടീസറുകളിലൂടെ കമ്പനി സൂചന നൽകിയിട്ടുണ്ട്. ഇതുകൂടാതെ, ഫോണിലുണ്ടാവുന്ന ഗംഭീര ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇത്തരത്തിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകളറിയാം.
Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം