എല്ലാ റെക്കോഡും തകർക്കാൻ OnePlus Nord 6 വരുന്നു, 165Hz റിഫ്രഷ് റേറ്റ്, 9000mAh ബാറ്ററിയും
സ്മാർട്ട്‌ഫോൺ ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത വിപ്ലവകരമായ മാറ്റങ്ങളുമായി OnePlus Nord 6 ലോഞ്ച് ചെയ്യുന്നു. മിഡ്-റേഞ്ച് ഫോണുകളുടെ എല്ലാ റെക്കോർഡുകളും തകർക്കുന്ന സ്മാർട്ട് ഫോണാകുമിത്. വൺപ്ലസിന്റെ ജനപ്രിയ മോഡലുകളാണ് നോർഡ് സീരീസിൽ വരുന്നത്. വൺപ്ലസ് നോർഡ് 6, ഏപ്രിൽ 7 ന് ലോഞ്ച് ചെയ്യും. പുത്തൻ സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയിലൂടെ 9000mAh ബാറ്ററിയും, 165 ഹെർട്സ് റിഫ്രഷ് റേറ്റിന്റെ സ്മൂത്ത് ഡിസ്പ്ലേയുമുള്ള ഫോണാണിത്. ഫോണിന്റെ ലോഞ്ച് വിശേഷങ്ങളും സവിശേഷതകളും വിശദമായി അറിയാം.
SurveyOnePlus Nord 6 Launch India
പുത്തൻ നോർഡ് 6 ഫോൺ ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ലോഞ്ച് ചെയ്യും. വൺപ്ലസിന്റെ ഏറ്റവും പുതിയ മിഡ്-റേഞ്ചിൽ ഉൾപ്പെടുന്ന മോഡലാണിത്. 35000 രൂപ മുതൽ 40000 രൂപ റേഞ്ചിലാകും ഫോൺ കമ്പനി അവതരിപ്പിക്കുന്നത്. ചിപ്പിന്റെ ഇന്ത്യയിലെ വിലക്കയറ്റമാണ് നോർഡ് സീരീസ് സ്മാർട്ട് ഫോണുകൾക്കും വില ഉയരാൻ കാരണമെന്ന് ലൈവ്മിന്റ് റിപ്പോർട്ടിൽ പറയുന്നു. എന്തായാലും ലോഞ്ചിന് ശേഷം വൺപ്ലസ് നോർഡ് 6-ന്റെ വില കൃത്യമായി അറിയാനാകും.

വൺപ്ലസ് നോർഡ് 6 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
നാളെ ലോഞ്ച് ചെയ്യുന്ന സ്മാർട്ട് ഫോണിന്റെ ഏതാനും ഫീച്ചറുകളെ കുറിച്ച് ടീസറുകളിലൂടെ കമ്പനി സൂചന നൽകിയിട്ടുണ്ട്. ഇതുകൂടാതെ, ഫോണിലുണ്ടാവുന്ന ഗംഭീര ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇത്തരത്തിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകളറിയാം.
Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം
- ഡിസ്പ്ലേ: വൺപ്ലസ് നോർഡ് 6 ഫോണിൽ 1.5K 165Hz AMOLED ഡിസ്പ്ലേ ഇതിനുണ്ടാകുമെന്നാണ് സൂചന. 3,600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ക്രിസ്റ്റൽ ഗാർഡ് ഗ്ലാസ് പ്രൊട്ടക്ഷനുമുള്ള ഫോണാണിത്.
- പ്രോസസർ: വൺപ്ലസ് നോർഡ് 6 ഫോണിൽ സ്നാപ്ഡ്രാഗൺ 8s Gen 4 പ്രൊസസറുണ്ട്. ഇതിൽ ഒരു സമർപ്പിത G2 വൈ-ഫൈ ചിപ്പുമുണ്ട്.
- ബാറ്ററി: 9,000mAh ബാറ്ററിയുമായിട്ടാണ് നോർഡ് 6 സ്മാർട്ട് ഫോൺ വരുന്നത്.
- ഒഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺപ്ലസിന്റെ ഓക്സിജൻ ഒഎസ് 16 ആണ് ഫോണിൽ പ്രവർത്തിക്കുന്നത്.
- ഡ്യൂറബിലിറ്റി: IP66, IP68, IP69, IP69K എന്നീ സുരക്ഷാ സംവിധാനങ്ങളുള്ള സ്മാർട്ട് ഫോണാണിത്.
- ക്യാമറ: വൺപ്ലസ് നോർഡ് ഫോണിൽ OIS സപ്പോർട്ടുള്ള 50MP സോണി ഷൂട്ടറും സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 32MP ലെൻസും നൽകുമെന്നാണ് സൂചന.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile