22000 രൂപയ്ക്ക് 7000mAh ബാറ്ററിയോ! പവർകിംഗ് OnePlus N6x 5G ഇന്നെത്തും

22000 രൂപയ്ക്ക് 7000mAh ബാറ്ററിയോ! പവർകിംഗ് OnePlus N6x 5G ഇന്നെത്തും

സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മിഡ് റേഞ്ച് ബജറ്റ് ഫോൺ OnePlus N6x 5G ഇന്ത്യയിൽ ഇന്നെത്തും. ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന പവർഹൗസ് ഫോണാണിത്. ഹെവി യൂസർമാർക്ക് അനുയോജ്യമായ ഭീമൻ 7000mAh ബാറ്ററിയാണ് ഈ വൺപ്ലസ് സ്മാർട്ട് ഫോണിലുള്ളത്. 5G കണക്റ്റിവിറ്റി, ശക്തമായ പ്രൊസസ്സർ, മികച്ച ഡിസ്‌പ്ലേ, അത്യാധുനിക ക്യാമറ സെറ്റപ്പുമുള്ള സ്മാർട്ട് ഫോണാണിത്. വൺപ്ലസ് എൻ6എക്സിൽ എന്തെല്ലാം ഫീച്ചറുകളുണ്ടാകുമെന്നും ഫോണിന്റെ ഏകദേശ വിലയെ കുറിച്ചുള്ള വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

OnePlus N6x 5G India Price

ഏകദേശം 22,000 രൂപ റേഞ്ചിലാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. ജൂലൈ 31 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വൺപ്ലസ് എൻ6എക്സ് ലോഞ്ച് ചെയ്യും. ഇതിന് ശേഷം ഓഗസ്റ്റ് 4 നാണ് സ്മാർട്ട് ഫോൺ വിൽപ്പന ആരംഭിക്കുകയെന്നും കമ്പനി അറിയിച്ചു. ബർഗണ്ടി റെഡും ഐസ് ബ്ലൂവും നിറങ്ങളിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കുക. അതേ സമയം കഴിഞ്ഞ മാസം കമ്പനി വൺപ്ലസ് N6 5G 25000 രൂപ റേഞ്ചിൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.

വൺപ്ലസ് N6x 5ജിയുടെ പ്രത്യേകതകൾ

ഫ്ലാറ്റ് സ്‌ക്രീനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിക്കുക എന്ന് ഫോണിന്റെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്.

OnePlus N6x 5G Phone India sale date Announced display battery specs confirmed on Amazon
OnePlus N6x 5G Phone India sale date Announced display battery specs confirmed on Amazon

ഇതിനുപുറമെ, ഈ ഉപകരണത്തിൽ 7000mAh ബാറ്ററി ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസ് എൻ6 ഫോണിൽ 8000mAh ബാറ്ററിയായിരുന്നു. ഏറെക്കുറെ ഇതിനടുത്ത് ബാറ്ററി കപ്പാസിറ്റി വൺപ്ലസ് N6x 5ജിയിലും പ്രതീക്ഷിക്കാം. ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

സ്വതന്ത്ര ഏജൻസികളിൽ നിന്നുള്ള MIL-STD-810H സർട്ടിഫിക്കേഷനുള്ള ഫോണാകുമിത്. വൺപ്ലസ് മിഡ് റേഞ്ച് ഫോണിൽ 3.5mm ഓഡിയോ ജാക്കും നൽകുന്നുണ്ട്.

Also Read: സ്മാർട്ട്ഫോൺ കിംഗ്! 200MP ക്യാമറ Samsung Galaxy S25 Ultra 5G വൻ വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിൽ

സ്മാർട്ട് ഫോണിന്റെ ക്യാമറ, പ്രോസസർ, ചാർജിങ് സ്പീഡ് എന്നിവയെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile