വലിയ ഫോൺ, പവറിലും കേമൻ! 8000mAh ബാറ്ററിയുമായി OnePlus N6 ഇന്ത്യയിൽ വരവായി
സ്മാർട്ട്ഫോൺ വിപണിയിൽ പുതിയൊരു മോഡലുമായി OnePlus N6 ഇതാ എത്തി. വലിയ ഡിസ്പ്ലേയും കരുത്തൻ ബാറ്ററിയുമുള്ള സ്മാർട്ട് ഫോൺ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വീഡിയോ കാണാനും ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കും അനുയോജ്യമായ മോഡലാണിത്. 7 വർഷത്തെ ആയുസ്സാണ് ബാറ്ററിയ്ക്ക് കമ്പനി ഉറപ്പുനൽകുന്നത്. 22000 രൂപ മുതൽ 24000 രൂപ വരെ വില വരുന്ന മിഡ് റേഞ്ച് ബജറ്റ് സെറ്റുകളാണിത്. വൺപ്ലസ്സിന്റെ ഇന്ത്യയിലെ ആദ്യത്തെ N Series ഫോണുകളുടെ പ്രത്യേകതകളും വില, വിൽപ്പന വിവരങ്ങളും വിശദമായി അറിയാം.
SurveyOnePlus N6 Camera, AI Features
വൺപ്ലസ് N6 സ്മാർട്ട് ഫോണിൽ 50MP മെയിൻ ക്യാമറയാണുള്ളത്. 1080p 60 fps വീഡിയോ റെക്കോഡിങ്ങിന് ഇത് അനുയോജ്യമാണ്. മുൻവശത്ത് വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി 8MP ഫ്രണ്ട് ക്യാമറയുണ്ട്. ഇത് 1080p 30fps വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്നു. അതുപോലെ വ്ളോഗേഴ്സിന് അനുയോജ്യമായ ഡ്യുവൽ-വ്യൂ വീഡിയോ ഫീച്ചറും വൺപ്ലസ്സിന്റെ പുതിയ ഹാൻഡ്സെറ്റിലുണ്ട്.
സ്മാർട്ട് ഫോണിൽ AI എറേസർ, AI പെർഫെക്റ്റ് ഷോട്ട്, AI Portrait Glow തുടങ്ങിയ ഫീച്ചറുകളുണ്ട്.
Also Read: Flipkart GOAT Sale വരുന്നു; iPhone 17 ഉൾപ്പെടെ വൻ ഡിസ്കൗണ്ടുകൾ
വൺപ്ലസ് എൻ6 മറ്റ് ഫീച്ചറുകൾ
ഈ വൺപ്ലസ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി തുടങ്ങിയ ഹൈലൈറ്റുകളും പ്രോസസർ, ഡ്യൂറബിലിറ്റി എങ്ങനെയാണെന്നും ഇവിടെ വിവരിക്കുന്നു.
- ഡിസ്പ്ലേ: 6.8-ഇഞ്ച് വലിപ്പമുള്ള ഫോണാണിത്. 1570 x 720 പിക്സൽ റെസല്യൂഷനുള്ള ഫോണിൽ HD+ LCD സ്ക്രീനുണ്ട്. ഇത് 120Hz റീഫ്രഷ് റേറ്റിന്റെ സ്മൂത്ത് സ്ക്രോളിങ്ങും 1200 nits വരെ HBM ബ്രൈറ്റ്നസ് സപ്പോർട്ടുമുള്ളതാണ്.
- ബാറ്ററി: 8000mAh ബാറ്ററിയാണ് വൺപ്ലസ് ഫോണിലുള്ളത്. ഇത് 45W SUPERVOOC ഫാസ്റ്റ് ചാർജിംഗും, 5W റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് IP65 റേറ്റിങ്ങുണ്ട്. ഇതിൽ MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയാണുള്ളത്.
- പ്രോസസർ: 5,300mm² VC കൂളിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 6360 MAX SoC പ്രോസസറാണ് ഫോണിലുള്ളത്.
- മറ്റ് ഫീച്ചറുകൾ: 5G SA / NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 6 802.11 ac, ബ്ലൂടൂത്ത് 5.4, GPS, GLONASS, Galileo, QZSS, BDS തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്.

OnePlus N6 Price, Offers India
4GB + 128GB മോഡലിന് 22,999 രൂപയാകുന്നു. 6GB + 128GB മോഡലിന് 24,999 രൂപയാണ് വിലയാകുന്നത്.
ജൂലൈ 4 ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട് ഫോൺ ലഭ്യമാകും. ഇത് വൺപ്ലസ് ഓൺലൈൻ സ്റ്റോറിലും, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ വഴിയും ഓൺലൈൻ വിൽപ്പന നടത്തും. ഇന്ത്യയിലെ തെരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകളിലും വൺപ്ലസ് എൻ6 ലഭ്യമാകും.
ചില ക്രെഡിറ്റ് കാർഡുകൾക്ക് 2000 രൂപ തൽക്ഷണ കിഴിവ്. തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും. ആമസോൺ പ്രൈം ഡേ സെയിലിലാണ് ആദ്യ വിൽപ്പന. ഇതിലൂടെ 1000 രൂപ കിഴിവ് വൺപ്ലസ് എൻ6 ന് ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
