വൺപ്ലസ് 9 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 50മെഗാപിക്സൽ ക്യാമറകളിൽ ?
വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്ത വർഷം മധ്യത്തിൽ തന്നെ പ്രതീക്ഷിക്കാം
വൺപ്ലസ് 9 കൂടാതെ വൺപ്ലസ് 9 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് അടുത്ത വർഷം മാർച്ച് മാസ്സത്തിൽ വിപണിയിൽ പ്രതീക്ഷിക്കുന്നത്
വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫ്ലാഷ് സെയിലുകളും മറ്റും തീർന്നുപോകുന്ന അവസ്ഥകളും ഈ വർഷം കണ്ടിരുന്നു .വൺപ്ലസ് ഇപ്പോൾ 30000 രൂപയ്ക്ക് താഴെ വരെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു .
Surveyവൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ 15000 രൂപ റെയിഞ്ചിൽ വരെ ഇപ്പോൾ വൺപ്ലസ് ഫോണുകൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു .മിഡ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവരെ ആകർഷിക്കുവാൻ വേണ്ടിയാണു 15000 രൂപ റെയിഞ്ചിൽ ഇപ്പോൾ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .
എന്നാൽ ഇനി വൺപ്ലസ്സിൽ നിന്നും പ്രതീഷിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ONEPLUS 9,ONEPLUS 9 PRO എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകളും മറ്റും സോഷ്യൽ മീഡിയയിൽ ലീക്ക് ആയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .
അതുപോലെ തന്നെ Snapdragon 875 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .മാർച്ച് മാസത്തിൽ ONEPLUS 9 PRO ഫോണുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ വൺപ്ലസ് 9 സ്മാർട്ട് ഫോണുകയും മാർച്ച് മാസ്സത്തിൽ തന്നെ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകളും മറ്റും ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .50 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലായിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്
Experienced Social Media And Content Marketing Specialist View Full Profile


