വൺപ്ലസ് 7 സ്മാർട്ട് ഫോണുകൾക്ക് പുതിയ OXYGENOS 9.5.5 അപ്പ്ഡേഷനുകൾ
കഴിഞ്ഞ മാസം വൺ പ്ലസ് പുറത്തിറക്കിയ ഒരു മോഡലായിരുന്നു വൺ പ്ലസ് 7 .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ വൺ പ്ലസ് 7 സ്മാർട്ട് ഫോണുകൾക്ക് പുതിയ OXYGENOS 9.5.5 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ക്യാമറകളുടെ ക്ലാരിറ്റി കൂട്ടുന്നതിനും അപ്പ്‌ഡേഷനുകൾ എത്തുന്നുണ്ട് .125MB യാണ് ഇതിന്റെ സൈസ് .
Surveyവൺ പ്ലസ് 7 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .ഗെയിമിങ് കളിക്കുന്നവർക്ക് അനിയോജ്യമായ പ്രോസസറുകളാണ് വൺ പ്ലസ് 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളാണ് വൺ പ്ലസ് 7 മോഡലുകൾക്ക് ഉള്ളത് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ജിയോ കൂടാതെ SBI കാർഡുകൾ നൽകുന്ന മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 37999 രൂപയ്ക്ക് 8 ജിബി കൂടാതെ 256 ജിബിയുടെ റെഡ് എഡിഷനും കൂടാതെ മിറർ ഗ്രേ മോഡലുകളും ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile

