വൺ പ്ലസ് 7 ആദ്യ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ,വില 32999 രൂപ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും
Surveyവൺ പ്ലസിന്റെ പുതിയ രണ്ടു മോഡലുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുകയുണ്ടായി .വൺ പ്ലസ് 7 പ്രൊ കൂടാതെ വൺ പ്ലസ് 7 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .വൺ പ്ലസ് 7 പ്രൊ കൂടാതെ വൺ പ്ലസ് 7 എന്നി രണ്ടു സ്മാർട്ട് ഫോണുകളും ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32999 രൂപമുതലാണ് വൺ പ്ലസ് 7 മോഡലുകളുടെ വില ആരംഭിക്കുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും SBI കാർഡുകൾ നൽകുന്ന 2000 രൂപവരെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
വൺ പ്ലസ് 7 -സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
വൺ പ്ലസ് 7 പ്രൊ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
