200MP ക്യാമറയും 185Hz ഡിസ്‌പ്ലേയുമായി OnePlus 16; വിവോയ്ക്കും സാംസങ്ങിനും ഒത്ത പോരാളി!

200MP ക്യാമറയും 185Hz ഡിസ്‌പ്ലേയുമായി OnePlus 16; വിവോയ്ക്കും സാംസങ്ങിനും ഒത്ത പോരാളി!

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വൺപ്ലസ് ആരാധകർക്കായി ഇതാ ഒരു ആവേശകരമായ വാർത്ത. ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണി തിരിച്ചുപിടിക്കാൻ 200MP ക്യാമറയുമായാണ് അടുത്ത ഫ്ലാഗ്ഷിപ്പ് കമ്പനി അവതരിപ്പിക്കുന്നത്. ഇതുവരെ വിവോയും ഷവോമിയും സാംസങ്ങും അവതരിപ്പിച്ചിട്ടുള്ള 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയിൽ OnePlus 16 5G പുറത്തിറക്കും. ഫോട്ടോഗ്രാഫി പ്രേമികൾക്ക് മാത്രമല്ല, ഗെയിമിങ് തൽപ്പരകക്ഷികൾക്കായി 185Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും ഇതിനുണ്ടാകും.

Digit.in Survey
✅ Thank you for completing the survey!

പ്രശസ്ത ചൈനീസ് ടിപ്പ്സ്റ്റർമാർ പുറത്തുവിട്ട ലീക്കുകൾ പ്രകാരം, സ്മാർട്ട്ഫോൺ ക്യാമറ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഈ ഫ്ലാഗ്ഷിപ്പിലെ സെൻസറുകൾക്ക് കഴിഞ്ഞേക്കും. നൂതന എഐ ഫീച്ചറുകളും കാര്യക്ഷമമായ പ്രോസസറും ഈ ഫോണിന് നൽകിയേക്കും. സാംസങ്ങിനും വിവോയ്ക്കും വൻ ഭീഷണിയാകാൻ പോകുന്ന വൺപ്ലസ് 16 ലീക്കുകളെ കുറിച്ച് ഇതുവരെ ഞങ്ങൾക്കറിയാവുന്ന വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

OnePlus 16 Camera Leaks

ക്യാമറ അപ്‌ഗ്രേഡുകൾ പറയുന്നത് അനുസരിച്ച് വൺപ്ലസ് 16-ൽ 200-മെഗാപിക്സൽ സെൻസറാകും കൊടുക്കുന്നത്. ഈ 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയ്ക്ക് പുറമെ ഫ്ലാഗ്ഷിപ്പിൽ 50MP പ്രൈമറി ക്യാമറ ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാൽ ഏത് ലെൻസാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. സ്മാർട്ട്ഫോണിലെ ടെലിഫോട്ടോ ക്യാമറയിൽ ഒരു AI ബട്ടൺ കൂടി ഉൾപ്പെടുത്തുന്നുണ്ട്.

വൺപ്ലസ് 16 5ജിയുടെ ചില ഫീച്ചറുകൾ

മുമ്പ് വന്ന പല റിപ്പോർട്ടുകളിലും ഫോണിന്റെ പ്രോസസറെ കുറിച്ചും ചില വാർത്തകളുണ്ട്. വൺപ്ലസ് 16 ക്വാൽകോമിന്റെ അടുത്ത തലമുറ സ്‌നാപ്ഡ്രാഗൺ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റ് ഉപയോഗിച്ചേക്കുമെന്നാണ് വിവരം. ലഭിക്കുന്ന വിവരമനുസരിച്ച് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ നൽകിയേക്കും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പകരമുള്ള പ്രോസസറാകുമിത്.

Also Read: ആമസോണിൽ കിട്ടാനില്ല, Zeiss 50MP ക്യാമറ Vivo 5G ഫോൺ ഫ്ലിപ്കാർട്ടിൽ പ്രത്യേക ഓഫറിൽ!

ഇതിൽ വൺപ്ലസ് മുൻഗാമിയേക്കാൾ വളരെ വലിയ ബാറ്ററി കൊടുക്കുമെന്നും വിവരമുണ്ട്. കരുത്തേറിയ 7,000mAh ബാറ്ററി തന്നെ വൺപ്ലസ് 16 5ജിയിൽ നൽകിയേക്കും. അതേ സമയം മറ്റ് വിവരങ്ങൾ പറയുന്നത് 9000mAh ബാറ്ററിയാണ്.

ചൈനീസ് ടിപ്‌സ്റ്റർ പങ്കുവച്ച വിവരമനുസരിച്ച് ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഇതിനുണ്ടാകും. കുറഞ്ഞത് 185Hz റിഫ്രഷ് റേറ്റ് നൽകുമെന്നാണ് വിവരം. മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് ഫോണിന്റെ സ്‌ക്രീനിന് 165Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile