7,400 mAh ബാറ്ററി മാത്രമല്ല ഹൈലൈറ്റ്! OnePlus 15R എത്തി, പ്രധാന 5 ഫീച്ചറുകളും വിലയും

Updated on 17-Dec-2025

വൺപ്ലസ് ഫ്ലാഗ്ഷിപ്പിന് ശേഷം OnePlus 15R സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി. അതിശയകരമായ പെർഫോമൻസ് തരുന്ന Snapdragon 8 Gen 5 ചിപ്പുമായാണ് ഈ പ്രീമിയം ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. മികച്ച പവർ തരുന്ന 7,400 mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിലുണ്ട്. വൺപ്ലസ് 15ആർ ഫോണിലെ ഫീച്ചറുകളും വിലയും അറിയാം.

OnePlus 15R Specifications

6.83 ഇഞ്ച് 1.5K LTPS AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ വൺപ്ലസ് 15ആർ ഹാൻഡ്സെറ്റിന്റെ സ്ക്രീനിന് 165Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ഇതിനുണ്ട്.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. വൺപ്ലസ് 15ആർ ഗ്ലോബർ വേരിയന്റിൽ ഈ പ്രോസസർ തന്നെയാണ് കൊടുത്തിരിക്കുന്നത്. OxygenOS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് വേർഷനാണ് ഫോണിലുള്ളത്.

ഈ പ്രീമിയം സ്മാർട്ട് ഫോണിൽ 7,400 mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് 80W SUPERVOOC ചാർജിംഗിനെ പിന്തുണയ്ക്കുന്നു. മികച്ച പവറിനൊപ്പം മികച്ച കൂളിംഗ് നൽകാൻ ഇതിൽ 360 ഡിഗ്രി ക്രയോ വെലോസിറ്റി
കൂളിംഗ് സിസ്റ്റം കൊടുത്തിരിക്കുന്നു.

വൺപ്ലസ് 15ആറിന്റെ പിൻഭാഗത്ത് രണ്ട് സെൻസറുകൾ കൊടുത്തിരിക്കുന്നു. ഇതിൽ 50 മെഗാപിക്സൽ Sony IMX906 പ്രൈമറി സെൻസറുണ്ട്. കൂടാതെ സ്മാർട്ട് ഫോണിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറുമുണ്ട്. ഫോണിന്റെ മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

Also Read: 7300 mAh പവർഫുൾ Vivo യുടെ 256GB ഫോൺ അപാര ഡിസ്കൗണ്ട് ഓഫറിൽ 25000 രൂപയ്ക്ക് താഴെ!

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP66, IP68, IP69, IP69K റേറ്റിങ്ങുണ്ട്. ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് കളറുകളിലാണ് സ്മാർട്ട് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

OnePlus 15R Price in India

വൺപ്ലസ് 15ആർ ഫോണിന് രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. ബേസിക് വേരിയന്റ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന്റെ വില 47,999 രൂപയാണ്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 52,999 രൂപയാകുന്നു.

വൺപ്ലസ് 15ആർ വിൽപ്പന

ഡിസംബർ 25 മുതൽ വൺപ്ലസ് 15ആർ വിൽപ്പന ആരംഭിക്കും. വൺപ്ലസ് ഇ-സ്റ്റോർ, ആമസോൺ, റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാകും. ചില ബാങ്ക് കാർഡുകൾ വഴി 3,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 44999 രൂപ മുതൽ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :