Best Deal: ഇത്രയും വിലക്കുറവിൽ OnePlus 12 കിട്ടില്ല, ഇത് ശരിക്കും അമേസിങ്!

Updated on 08-Aug-2024
HIGHLIGHTS

ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 12 വമ്പൻ വിലക്കിഴിവിൽ

Amazon Great Freedom festival ഓഫറാണിത്

6000 രൂപയുടെ ബാങ്ക് ഓഫർ ഉൾപ്പെടെ നിങ്ങൾക്ക് ഓഫറിൽ ലഭിക്കും

OnePlus 12 വിപണിയിലെ പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ് ഫോണാണ്. ഇക്കൊല്ലം വൺപ്ലസ് പുറത്തിറക്കിയ പ്രീമിയം ഫോണിന് വമ്പൻ വിലക്കിഴിവ്. Amazon Great Freedom festival ഓഫറാണ് വൺപ്ലസിന് ലഭിക്കുന്നത്.

OnePlus 12 വിലക്കിഴിവ്

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഏറ്റവും വലിയ കിഴിവ് ഫോണിന് ലഭിച്ചിരിക്കുന്നു. 6000 രൂപയുടെ ബാങ്ക് ഓഫർ ഉൾപ്പെടെ നിങ്ങൾക്ക് ഓഫറിൽ ലഭിക്കും. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് വിലക്കിഴിവ്.

OnePlus 12 സ്പെസിഫിക്കേഷൻ

മികച്ച സ്‌ക്രീനും കരുത്തൻ ബാറ്ററി ലൈഫുമുള്ള ഫോണാണിത്. ഇതിന് HDR 10+, ഡോൾബി വിഷൻ ഫീച്ചറുകളുണ്ട്. 4,500nits പീക്ക് ബ്രൈറ്റ്നെസ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. 120Hz റീഫ്രഷ് റേറ്റാണ് ഫോണിലുള്ളത്. 4 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകൾ ഫോണിന് ലഭിക്കുന്നു. 5 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഉറപ്പുനൽകുന്നു.

സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൾട്ടി ടാസ്കിങ്ങിനും ഗെയിമിങ്ങിനും ഇത് മികച്ച പെർഫോമൻസ് തരുന്നു. ഫോണിലെ ക്യാമറ ഫീച്ചറുകളും ഫ്ലാഗ്ഷിപ്പ് ലെവലിലുള്ളത് തന്നെ.

Read More: iQOO 5G Offer: Amazon ഫെസ്റ്റിവലിലെ Ultra പ്രീമിയം ഡിസ്കൗണ്ട് ഇതാണ്…

മികച്ച ഡേലൈറ്റ് ഷോട്ടുകൾക്കും, സൂം ഫീച്ചറുകൾക്കുമുള്ള സൌകര്യമുണ്ട്. ഫോണിൽ 50MP Sony LYT-808 മെയിൻ ക്യാമറയാണുള്ളത്. 64 MP ടെലിഫോട്ടോ ലെൻസും സ്മാർട്ഫോണിലുണ്ട്. ഇതിന് പുറമെ സ്മാർട്ഫോണിൽ 48 MP അൾട്രാ-വൈഡ് ലെൻസും നൽകിയിരിക്കുന്നു.

80W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ പ്രീമിയം ഫോൺ സപ്പോർട്ട് ചെയ്യുന്നു. 50W വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ്. OxygenOS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

വിലയും ആമസോൺ ഓഫറും

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഡേ സെയിലിലാണ് ഓഫർ അനുവദിച്ചിട്ടുള്ളത്. വൺപ്ലസ് 12 ഇന്ത്യയിൽ 64,999 രൂപയ്ക്കായിരുന്നു ലോഞ്ച് ചെയ്തത്. എന്നാൽ ഇപ്പോൾ 59,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 6,000 രൂപയുടെ ബാങ്ക് കിഴിവ് ഓഫർ കൂടി ലഭിക്കുന്നു. SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഈ ഓഫർ സ്വന്തമാക്കാം. ഇങ്ങനെ വൺപ്ലസ് 12 നിങ്ങൾക്ക് 53,999 രൂപയ്ക്ക് വാങ്ങാം. 12GB+ 256GB സ്റ്റോറേജ് ഫോണിന്റെ ഓഫറാണിത്. വിലക്കിഴിവിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്.

ഇനി നിങ്ങൾ EMI ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ വീണ്ടും ലാഭിക്കാം. ഇങ്ങനെ 7,000 രൂപയുടെ കിഴിവ് ലഭിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :