OMG, iPhone 16 Sale! ആരാ പറഞ്ഞേ ഡിമാൻഡ് ഇല്ലാന്ന്, Apple Store വെളിയിൽ വലിയ ക്യൂ, വൈറലായി Video

Updated on 20-Sep-2024
HIGHLIGHTS

ഇന്ത്യയുൾപ്പെടെ ആഗോളവിപണിയിൽ iPhone 16 ആദ്യ സെയിൽ ആരംഭിച്ചു.

ആദ്യ സെയിലിലെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

മുംബൈ Apple Store-ന് മുന്നിലെല്ലാം വലിയ ജനക്കൂട്ടമാണ് കാണാനാകുന്നത്

സെപ്തംബർ 20-ന് iPhone 16 ആദ്യ സെയിൽ ആരംഭിച്ചു. 5000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറോടെയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ പുതിയ ഐഫോണിൽ കാര്യമായൊന്നും ഇല്ലെന്ന് പരാതികൾ ഉണ്ടായിരുന്നു. മുൻകാലങ്ങളിലെ പോലെ ഐഫോണിന് വലിയ ഡിമാൻഡും ലഭിക്കുന്നില്ലെന്നാണ് ചില റിപ്പോർട്ടുകൾ വന്നത്.

iPhone 16 ആദ്യ സെയിൽ വൈറലാവുന്നു

എന്നാൽ ആദ്യ സെയിലിലെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുംബൈ Apple Store-ന് മുന്നിലെല്ലാം വലിയ ജനക്കൂട്ടമാണ് കാണാനാകുന്നത്. ഐഫോൺ 16 വാങ്ങാൻ നീണ്ട നിര തന്നെ ഇന്ത്യയിലെ ഐഫോൺ സ്റ്റോറുകളിലുണ്ടെന്നാണ് പുതിയ വിവരം. ആപ്പിൾ ഐഫോൺ സെയിൽ വീഡിയോകൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറാണ് മുംബൈയിലെ ബികെസിയിലെ ഷോറൂം. സ്റ്റോറിന് പുറത്ത് നീണ്ട ക്യൂ കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തവണ ഇന്ത്യയിൽ വലിയ വിലയല്ല ഐഫോണിന് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഫോണിലെ iOS 18 മികച്ച അപ്ഗ്രഡുകൾ ഉറപ്പു തരുന്നു. ക്യാമറയിലും ഡിസ്പ്ലേയിലുമെല്ലാം ഐഫോൺ 16 പ്രീമിയം എക്സ്പീരിയൻസുള്ള ഫോണായിരിക്കും.

iPhone 16: കട തുറക്കുന്നതിന് മുന്നേ ക്യൂ

രാവിലെ രാവിലെ 8 മണി മുതൽ ഇന്ത്യയിലും ഫോൺ വിൽപ്പന ആരംഭിച്ചു. ഏറ്റവും പുതിയ ഐഫോൺ 16 വാങ്ങാൻ വെളുപ്പിനേ എഴുന്നേറ്റ് വന്നവരുണ്ട്. ഗുജറാത്തിലെ സൂററ്റിൽ നിന്ന് രാവിലെ 6 മണിക്ക് ആപ്പിൾ സ്റ്റോറിൽ എത്തിയതായി ഒരു കസ്റ്റമർ പറഞ്ഞു.

അതുപോലെ ഡൽഹിയിലെ സാകേത് ആപ്പിൾ സ്റ്റോറിലും വലിയ ജനക്കൂട്ടമാണുള്ളത്. രാവിലെ സ്റ്റോർ തുറക്കുന്നതും കാത്ത് ആളുകൾ നീണ്ട ക്യൂവിൽ നിൽക്കുന്ന വീഡിയോകൾ പ്രചരിക്കുകയാണ്.

ഏകദേശം 60 രാജ്യങ്ങളിൽ ഐഫോൺ 16 സീരീസ് വിൽപ്പനയ്ക്ക് എത്തിച്ചു. ഇന്ത്യയിലും ദക്ഷിണ കൊറിയ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും സെയിൽ നടക്കുന്നുണ്ട്. ഐഫോൺ 16, 16 പ്ലസ് എന്നിവയാണ് സീരിസിലെ ബേസിക് മോഡലുകൾ. ഐഫോൺ 16 പ്രോ, പ്രോ മാക്സ് തുടങ്ങിയ മുൻനിര മോഡലുകളുമുണ്ട്.

Watch More: iPhone 16 Sale: വിൽപ്പനയും ഓഫറുകളും എക്സ്ചേഞ്ച് ഡീലുകളും ഇതാ…

ഐഫോൺ 16 വില

ഐഫോൺ 16: 79,900 രൂപ
ഐഫോൺ 16 പ്ലസ്: 89,900 രൂപ
ഐഫോൺ 16 പ്രോ: 1,19,900 രൂപ
ഐഫോൺ 16 പ്രോ മാക്സ്: 1,44,900 രൂപ

അമേരിക്കൻ എക്സ്പ്രേസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾക്ക് കിഴിവുണ്ട്. ഇങ്ങനെ 5000 രൂപ ലാഭത്തിൽ ഐഫോൺ 16 പർച്ചേസിങ് ആദ്യ സെയിലിൽ നടക്കും. ഐഫോൺ 16 ഓൺലൈൻ പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :