6GBമ്മിൽ Nubia Z17 Mini,18999 രൂപമുതൽ

6GBമ്മിൽ Nubia Z17 Mini,18999 രൂപമുതൽ
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാം

 

 
നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Nubia Z17 Mini.ഇന്ത്യൻ വിപണിയിൽ ഇത് എത്തിക്കഴിഞ്ഞു  .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ 6 ജിബിയുടെ റാം തന്നെയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

 5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ  652  പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .2950mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .4G VoLTEസപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 18999 രൂപമുതൽ  ആരംഭിക്കുന്നു .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നതാണു് .4 ജിബി റാം മോഡലിന്റെ വില 18999 രൂപയാണ് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo