Nothing Phone 3a Pro
മികച്ച ഡിസൈനും പെർഫെക്ട് ക്യാമറയുമായി Nothing Phone 3a Pro എത്തി. മുമ്പെത്തിയ നതിങ് ഫോൺ 2a മാർക്കറ്റ് വിപണി പോലെ നതിങ് ഫോൺ 3എയും വിജയിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ 24 മണിക്കൂറിനുള്ളിൽ 100k-ലധികം വിറ്റഴിച്ച ഫോണാണ് നതിങ് ഫോൺ 2a.
നതിങ് ഫോൺ 3a Pro-യുടെ റിവ്യൂവും വിലയും നോക്കിയാലോ!
ഇതിനൊപ്പം ബേസിക് ഫോണും പുറത്തിറക്കിയിരുന്നു. നതിങ് ഫോൺ 3എ 8 GB/128 GB വേരിയന്റിന് 24,999 രൂപയാകുന്നു. എന്നാൽ പ്രോ മോഡലിന്റെ 8 GB/128 ഫോണിന് 29,999 രൂപയാകും. പ്രോ ഫോണുകൾ ഗ്രേ, ബ്ലാക്ക് നിറങ്ങളിലാണ് എത്തിയിരിക്കുന്നത്. ഫ്ലിപ്കാർട്ട്, വിജയ് സെയിൽസ്, ക്രോമ, റീട്ടെയിൽ സ്റ്റോറുകളിലൂടെ ഇത് ലഭിക്കുന്നതായിരിക്കും. മാർച്ച് 11 മുതലായിരിക്കും വിൽപ്പന.
Glyph ഇന്റർഫേസിലാണ് നതിങ് ഫോൺ 3എ പുറത്തിറക്കിയത്. ഇതിന് Panda Glass പ്രൊട്ടക്ഷൻ ലഭിക്കുന്നു. ഇത് ഗോറില്ല ഗ്ലാസിന്റെ അത്രയും മികച്ചതാണെന്ന് പറയാനാകില്ല. IP64 റേറ്റിങ്ങും ഈ സ്മാർട്ഫോണിന് ലഭിക്കുന്നു.
6.77-ഇഞ്ച് ഫുൾ HD+ AMOLED പാനലുള്ള ഫോണാണിത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനൊപ്പം 120Hz റിഫ്രെഷ് റേറ്റും ഇതിനുണ്ട്. HDR10+ സപ്പോർട്ടും ഇതിന് ലഭിക്കുന്നു. നഥിംഗ് ഫോൺ 3 എ പ്രോ സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. AnTuTu ബെഞ്ച്മാർക്കിൽ ഈ ഫോൺ 822,130 സ്കോർ ചെയ്തു. ഡോട്ട് മാട്രിക്സ് എഞ്ചിൻ, AI സപ്പോർട്ടുള്ള ഒപ്റ്റിമേഷനുകൾ എന്നിവ ഫോണിലുണ്ട്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നതിംഗ് ഒഎസ് 3.1-ലാണ് പ്രവർത്തിക്കുന്നത്.
50W ഫാസ്റ്റ് ചാർജിങ്ങിനെ ഈ നതിങ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5,000 mAh ബാറ്ററിയുണ്ട്. 56 മിനിറ്റിനുള്ളിൽ ഫുൾ ചാർജിങ് ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ ബാറ്ററി ലൈഫ് ശ്രദ്ധിക്കേണ്ടത് തന്നെ. എന്തെന്നാൽ സാധാരണ ഉപയോഗത്തിലൂടെ ഇത് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫിലാണുള്ളത്.
Also Read: iPhone 16e: A17 ചിപ്പുള്ള ബജറ്റ് ഐഫോണിന് ഇന്ന് First Sale, അറിയാലോ ദുബായിക്കേൾ ലാഭം ഇന്ത്യ തന്നെ…
YouTube-ൽ വീഡിയോകൾ കാണാനും ഫോട്ടോ എഡിറ്റിംഗ്, ഡോക്യുമെന്ററി എഡിറ്റിങ്ങിനും മറ്റും ബാറ്ററി ലൈഫ് മികച്ചതാണ്. ഞങ്ങൾ ഇത് പരിശോധിച്ചപ്പോൾ 11 മണിക്കൂർ 17 മിനിറ്റ് റൺ ടൈം ലഭിക്കുന്നുണ്ട്.
OIS, EIS, ഡ്യുവൽ-പിക്‌സൽ PDAF സപ്പോർട്ട് ഇതിനുണ്ട്. 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. 2x ഇൻ-സെൻസർ സൂം ഇതിലുണ്ട്. 50MP സോണി പെരിസ്കോപ്പ് ലെൻസും ഇതിലുണ്ട്. 120 ഡിഗ്രി FOV ഉള്ള 8MP സോണി അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്.
പോർട്രെയ്‌റ്റുകൾ ഷൂട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ മികച്ചതാണ്. നല്ല കളറിൽ, വ്യക്തവും വിശദവുമായ ഫോട്ടോകൾ ഇതിൽ ലഭിക്കും.