One UI 7 samsung
Samsung Galaxy S24 വരിക്കാർക്ക് അത്ര സന്തോഷമല്ലാത്ത വാർത്തയാണ് വരുന്നത്. S25 പുറത്തിറങ്ങിയെങ്കിലും പലരും ഫോൺ അപ്ഗ്രേഡ് ചെയ്യാത്തത് One UI 7.0 അപ്ഡേറ്റിനായാണ്. സാംസങ് ഈ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് പണിയിലാണെങ്കിലും എസ് 24 സീരീസുകാർക്ക് ഇപ്പോഴൊന്നും യോഗമില്ല.
S24 സീരീസുകളിൽ One UI 7.0 അപ്‌ഡേറ്റ് ലഭിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. കുറേ മാസം കൂടി ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോൾ കമ്പനി ഇതിന്റെ പ്രീ-റിലീസ് സ്റ്റേജിലാണെന്നാണ് റിപ്പോർട്ട്.
ഗാലക്സി S24 ഫോണിൽ മൂന്ന് One UI 7.0 ബീറ്റ അപ്‌ഡേറ്റുകൾ കൂടി ലഭിച്ചേക്കും. നാലാമത്തെ വൺ യുഐ 7.0 അപ്‌ഡേറ്റ് അടുത്തയാഴ്ച പുറത്തിറക്കാൻ പദ്ധതിയിടുന്നതായും സാംസങ് പറഞ്ഞിട്ടുണ്ട്. പോരാഞ്ഞിട്ട് രണ്ട് വൺ യുഐ 7.0 ബീറ്റ അപ്‌ഡേറ്റുകൾ കൂടി സാംസങ് പുറത്തിറക്കിയേക്കും. ഇങ്ങനെ ആകെ ആറ് ബീറ്റ അപ്‌ഡേറ്റുകളായിരിക്കും കമ്പനി ഇറക്കുക.
One UI 7.0 അപ്‌ഡേറ്റ് വരും വരുമെന്ന് പറയുന്നതല്ലാതെ ഇതുവരെ എത്തിച്ചിട്ടില്ല. ഇനിയും കാലതാമസം നടത്തുന്നത് ശരിക്കും സാംസങ് ആരാധകരെ അതൃപ്തിയിലാക്കുകയാണ്.
പഴയതും താങ്ങാനാവുന്നതുമായ Galaxy ഫോണുകൾക്കും ഈ അപ്ഡേറ്റ് ലഭിക്കാൻ ഇടയുണ്ട്. പ്രീമിയം ഫോണുകൾക്ക് പുറമെ ഗാലക്സി A15 പോലുള്ള സ്മാർട്ഫോണുകളിലും One UI 7.0 ലഭിക്കുന്നതാണ്. അതുപോലെ പഴയ ടാബ്‌ലെറ്റുകൾക്ക് വരെ വൺ UI 7.0 അപ്‌ഡേറ്റ് പിന്നീട് ലഭിച്ചേക്കും. സാംസങ് വൺ യുഐ 7.0 എത്തിക്കഴിഞ്ഞാൽ പിന്നീട് ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് ഗൂഗിൾ പുറത്തിറക്കാൻ സാധ്യതയുണ്ട്.
ഈ വർഷം കൊറിയൻ കമ്പനി യുഐയുടെ പുതിയ പതിപ്പ് എത്തിക്കുന്നതിൽ കാലതാമസം ഉണ്ടാക്കി. കുറഞ്ഞത് നാല് മാസമെങ്കിലും വൈകിയാണ് അപ്ഡേറ്റ് എത്തിച്ചത്. ഈ വർഷം സാംസങ് One UI 7.0-ൽ സംയോജിപ്പിച്ച പ്രധാന മാറ്റങ്ങൾ കാരണമാണ് കാലതാമസം വന്നത്.
ഗൂഗിൾ സാധാരണയായി വർഷത്തിന്റെ മൂന്നാം പാദത്തിൽ (Q3) പുതിയ ആൻഡ്രോയിഡ് വേർഷൻ അവതരിപ്പിക്കുന്നു. ഇങ്ങനെ പുതിയ സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി, വീണ്ടും സാംസങ്ങിന്റെ അപ്ഡേറ്റെത്തും. സാധാരണയായി ആ വർഷത്തെ നാലാം പാദത്തിലാണ് (Q4) പുതിയ UI അപ്‌ഡേറ്റ് പുറത്തിറക്കുക.
Also Read: 200MP ക്വാഡ് ക്യാമറ Samsung ഫ്ലാഗ്ഷിപ്പ്, Galaxy S24 Ultra പ്രത്യേക ഓഫറിൽ വാങ്ങിയാലോ!