നോക്കിയ 8 Sirocco ശേഷം പുതിയ സ്മാർട്ട് ഫോണുകളുമായി നോക്കിയ എത്തുന്നു

നോക്കിയ  8 Sirocco ശേഷം  പുതിയ സ്മാർട്ട് ഫോണുകളുമായി നോക്കിയ എത്തുന്നു
HIGHLIGHTS

16MP + 5MP ഡ്യൂവൽ പിൻ ക്യാമറയിൽ നോക്കിയ X6 പുറത്തിറങ്ങുന്നു ?

നോക്കിയായുടെ രണ്ടു മോഡലുകളായ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco കഴിഞ്ഞ മാസം  ഓൺലൈൻ ഷോപ്പുകളിൽ എത്തിയിരുന്നു .എന്നാൽ ഈ മാസം നോക്കിയ ചൈന വിപണിയിൽ മറ്റൊരു മോഡൽകൂടി പുറത്തിറക്കുന്നുണ്ട് .നോക്കിയ X6  എന്ന മോഡലാണ് മെയ്മുതൽ എത്തുന്നത് .19:9  ഡിസ്പ്ലേ റെഷിയോയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

5.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .1080×2280 പിക്സൽ റെസലൂഷനും ഇതിനുണ്ട് .Qualcomm Snapdragon 636 പ്രോസസർ അല്ലെങ്കിൽ MediaTek Helio P60 ൽ ആയിരിക്കും  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .16MP + 5MP  മെഗാപിക്സലിന്റെ ഡ്യൂവൽ (Carl Zeiss lenses) ക്യാമറകളാണ് ഉള്ളത് .കൂടാതെ 16MP സെൽഫി ക്യാമറകളും ഇതിനുണ്ട് .3060mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 1,299 അതായത്  ഇന്ത്യൻ വിപണിയിൽ Rs 13,700 – CNY 1,499  Rs 16,000 രൂപവരെയാണ് വരുന്നത് .4ജിബിയുടെ റാംമ്മിനു 13,700 രൂപയും കൂടാതെ 6 ജിബിയുടെ മോഡലിന് 16,000 രൂപയ്ക്ക് അടുത്തുമാണ് വില പ്രതീക്ഷിക്കുന്നത് .

നോക്കിയായുടെ മറ്റൊരു മികച്ച മോഡൽ നോക്കിയ  8 Sirocco

5.5 ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾക്കുള്ളത് .Qualcomm Snapdragon 835 ഒക്റ്റാ കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

3,260mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .49,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo