7499 രൂപയുടെ നോക്കിയ ഫോൺ സെയിലിനു എത്തിയിരിക്കുന്നു
നോക്കിയയുടെ പുതിയ രണ്ടു ഫോണുകൾ സെയിലിനു എത്തിയിരിക്കുന്നു
നോക്കിയ സി3 എന്ന സ്മാർട്ട് ഫോണുകളും നോക്കിയ 5.3 എന്ന സ്മാർട്ട് ഫോണുകളും ആണ്
ആമസോണിൽ നിന്നും നോക്കിയ 5.3 എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ്
Nokia C3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് നോക്കിയ സി 3 എന്ന സ്മാർട്ട് ഫോണുകൾ .സ്റ്റാൻഡേർഡ് ഫീച്ചറുകളാണ് നോക്കിയയുടെ ഈ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ നോക്കിയയുടെ 5.3 എന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .13999 രൂപയാണ് നോക്കിയ 5.3 എന്ന സ്മാർട്ട് ഫോണുകൾക്ക് വരുന്നത് .
SurveyNOKIA സി 3-സവിശേഷതകൾ
5.99 ഇഞ്ചിന്റെ HD+ IPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ octa-core Unisoc SC9863A പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബി റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് & 3 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സിംഗിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .3,040mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .2 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 7499 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകൾക്ക് 8999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തിയിരിക്കുന്നു .
NOKIA 5.3 -സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ നോക്കിയയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Qualcomm Snapdragon 665 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
രണ്ടു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം മ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .
ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 10W ചാർജിങ് സപ്പോർട്ട് ചെയ്യുന്നതുമാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ 64 ജിബി മോഡലുകൾക്ക് 15499 രൂപയും ആണ് വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
