13+13 MP ഡ്യൂവൽ ക്യാമെറയിൽ നോക്കിയ 8 ആമസോണിൽ എത്തി ,വില ?

HIGHLIGHTS

Android v7.1.1 Nougat ൽ നോക്കിയ എത്തി ,ഡിജിറ്റിലൂടെ ബുക്കിങ് ഇപ്പോൾ

13+13 MP ഡ്യൂവൽ ക്യാമെറയിൽ നോക്കിയ 8 ആമസോണിൽ എത്തി ,വില ?

 

Digit.in Survey
✅ Thank you for completing the survey!

നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് നോക്കിയ 8 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറ തന്നെയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5.3 ഇഞ്ചിന്റെ IPS QHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2.5D Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ ആണ് ഇതിനുള്ളത് .Qualcomm Snapdragon 835 Octa Core  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുകൂടാതെ Android v7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇനി ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ മനസിലാക്കാം .നോക്കിയ ഇതിനു ഡ്യൂവൽ പിൻ ക്യാമെറകളാണ് നൽകിയിരിക്കുന്നത് .

13+13 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3090mAH ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ വില 36,999 രൂപയാണ് .ഇത് നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ പേജിലൂടെ ബുക്കിംഗ് നടത്താവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile